തത്കാലം ഒരു ജങ്കാര്‍; ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ സര്‍വീസ് പുനരാരംഭിച്ചു


ഫയൽ ചിത്രം

ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ റോ-റോ ജങ്കാര്‍ സര്‍വീസ് ശനിയാഴ്ച വൈകീട്ട് പുനരാരംഭിച്ചു. സേതുസാഗര്‍-രണ്ട് എന്ന ജങ്കാറാണ് വൈകീട്ടോടെ സര്‍വീസിന് സജ്ജമാക്കിയത്.

തകരാറായതിനേത്തുടര്‍ന്ന് നേരത്തേ മാറ്റിയിട്ടിരുന്ന സേതുസാഗര്‍-ഒന്ന് എന്ന ജങ്കാറില്‍നിന്ന് ചില പാര്‍ട്സുകള്‍ എടുത്ത് അടുത്ത ജങ്കാറില്‍ വെച്ചാണ് രണ്ടാമത്തെ ജങ്കാര്‍ ഓടിച്ചതത്രെ.



വെള്ളിയാഴ്ചയാണ് തിരക്കേറിയ ഈ ഫെറിയില്‍ റോ-റോ ജങ്കാര്‍ സര്‍വീസ് നിലച്ചത്. രണ്ട് ജങ്കാറുകളും മാറ്റിയിട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളുടെ യാത്രാമാര്‍ഗമാണിത്. വാഹനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടുദിവസം ഫെറിയില്‍ ജങ്കാര്‍ സര്‍വീസ് മുടങ്ങിയത് യാത്രക്കാരെ വലച്ചു.

തത്കാലം ബോട്ട് സര്‍വീസ് നടത്തിയെങ്കിലും വാഹനങ്ങളുമായെത്തിയവര്‍ക്ക് കിലോമീറ്ററുകളോളം സഞ്ചരിച്ച് നഗരംചുറ്റി ഗോശ്രീ പാലം വഴി വൈപ്പിനിലേക്ക് പോകേണ്ടിവന്നു. ഇപ്പോഴും ഒരു ജങ്കാര്‍ മാത്രമാണ് ഓടുന്നത്. രണ്ടാമത്തെ ജങ്കാറിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊച്ചി നഗരസഭയുടെ കീഴിലുള്ളതാണ് ജങ്കാര്‍ സര്‍വീസ്. നടത്തിപ്പ് ചുമതല കെ.എസ്.ഐ.എന്‍.സി.ക്കാണ്. ഫെറി നടത്തിപ്പിന് കമ്പനി രൂപവത്കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്പനി രൂപവത്കരണത്തിന് നഗരസഭ മുന്‍കൈയെടുക്കുന്നില്ലെന്നാണ് പരാതി.

Content Highlights: fort kochi jankar service ferry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented