മൂന്നാർ: പഴയ മൂന്നാർ ഹൈഡൽ പാർക്കിൽ നടക്കുന്ന പുഷ്പമേളയിൽ സഞ്ചാരികളുടെ തിരക്കേറി. 
കഴിഞ്ഞ നാലു ദിവസമായി നടക്കുന്ന പുഷ്പമേളയിൽ വിദേശികളടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് എത്തുന്നത്.

വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡൽ ടൂറിസം, കുമളി മണ്ണാറത്തറയിൽ നഴ്‌സറി എന്നിവ സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. അക്വാഷോ, സ്പീഡ് ബോട്ടിങ്‌, ഭക്ഷ്യമേള, വിൽപ്പനശാലകൾ, സാഹസിക ഇനങ്ങൾ എന്നിവയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികളും ഉണ്ട്. മേള ജനുവരി പത്തിന്‌ അവസാനിക്കും.