ഫ്‌ലോറിഡ: കോവിഡ് ലോകത്തെ പിടിച്ചുകുലുക്കിയതോടെ മാസ്‌കുകള്‍ ജീവിതത്തിന്റെ ഭാഗമായി. എവിടെത്തിരിഞ്ഞാലും മാസ്‌ക് ഘടിപ്പിച്ച മുഖങ്ങള്‍ മാത്രമാണ് കാണാനാകുക. ടൂറിസം രംഗത്തും കോവിഡ് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. സഞ്ചാരികള്‍ക്ക് വിദേശയാത്ര പോലും നടത്താനാകാത്ത അവസ്ഥ.

എന്നാല്‍ അമേരിക്കയിലെ ഒരു പാര്‍ക്കില്‍ മാസ്‌ക് പോലും ധരിക്കാതെ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സഞ്ചാരികള്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാനാകും. ഫ്‌ലോറിഡയിലുള്ള ചില തീം പാര്‍ക്കുകളാണ്  ഈ സൗകര്യം സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കുന്നത്.

ഫ്‌ലോറിഡയിലുള്ള ഡിസ്‌നി വേള്‍ഡ് പാര്‍ക്ക്, യൂണിവേഴ്‌സല്‍ ഒര്‍ലാന്‍ഡോ പാര്‍ക്ക് എന്നീ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മാസ്‌ക് വെയ്ക്കാതെയും സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. തുറസ്സായ സ്ഥലങ്ങളിലാണ് ഈ സൗകര്യം അധികൃതര്‍ നല്‍കുന്നത്. 

എന്നാല്‍ ഇന്‍ഡോര്‍ ഭാഗങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷനാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ പാര്‍ക്കിനകത്ത് പ്രവേശിക്കാനാകൂ. നിലവില്‍ പാര്‍ക്കിനകത്ത് കയറാന്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട കാര്യമില്ല. 

Content Highlights: Florida theme parks discontinue mask requirement outdoors