പ്രതീകാത്മക ചിത്രം
തിരമാലകള്‍ക്ക് മുകളിലൂടെ ഒഴുകിനടക്കാം, കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം... സാഹസിക ടൂറിസത്തിന് മുതല്‍ക്കൂട്ടായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് പൂര്‍ത്തിയായി. ബീച്ചിന്റെ തെക്കെ അറ്റത്താണ് 100 മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചത്.
പടിഞ്ഞാറെ അറ്റത്ത് സഞ്ചാരികള്‍ക്ക് നില്‍ക്കാനായി പ്ലാറ്റ്ഫോമുമുണ്ട്. കൈവരികളും സ്ഥാപിച്ചു. ധര്‍മടം തുരുത്തിന്റെയും പാറക്കെട്ടുകളുടെയും സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാനും ഇതിലൂടെ കഴിയും. തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് പാലം താഴ്ന്നുയരുന്നത് സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും.
ഉന്നതഗുണനിലവാരമുള്ള റബ്ബറും പ്ലാസ്റ്റിക്ക് സംയുക്തങ്ങളുമുപയോഗിച്ച് ഏകദേശം ഒരുകോടി രൂപയോളം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരേസമയം 100 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ജി.എസ്.ടി. ഉള്‍പ്പെടെ 120 രൂപയാണ് പ്രവേശന ഫീസ്. പാലത്തില്‍ കയറുന്നവര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കും. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിവരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.
മലപ്പുറത്തെ തൂവല്‍തീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുക്കും.
Content Highlights: Floating Bridge at Muzhappilangad Drive-in Beach
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..