പ്രതീകാത്മക ചിത്രം | ഫോട്ടോ:അഖിൽ ഇ.എസ്| മാതൃഭൂമി
ശ്രീനഗര്‍: ശ്രീനഗറിനും ഷാര്‍ജയും തമ്മിലുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വ്യോമയാന പാതയിലേക്കുള്ള ശ്രീനഗറിന്റെ ചുവടുവെയ്പ്പുകൂടിയാണിത്. ഈ വ്യോമപാത നിലവില്‍ വരികയാണെങ്കില്‍ വിദേശ സഞ്ചാരികള്‍ക്ക് നേരിട്ട് ശ്രീനഗര്‍ സന്ദര്‍ശിക്കാം.
ശ്രീനഗറും ഷാര്‍ജയും തമ്മില്‍ നിലവില്‍ കച്ചവടബന്ധങ്ങള്‍ നിലവിലുണ്ട്. ഇതിനാലാണ് ഷാര്‍ജയെ ശ്രീനഗറില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കാനുള്ള കാരണം. ജമ്മു കാശ്മീരിനും അവിടെയുള്ള ജനങ്ങള്‍ക്കും ഈ ചരിത്ര തീരുമാനം ഏറെ ഗുണം ചെയ്യുമെന്ന് ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ശ്രീനഗറില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 25,000 സ്ക്വയര്‍ മീറ്ററാണ് ശ്രീനഗര്‍ എയര്‍പോര്‍ട്ട്. ഇത് 63,000 സ്ക്വയര്മീറ്ററായി ഉയര്‍ത്തുമെന്ന് പറഞ്ഞ അദ്ദേഹം 1500 കോടി ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിക്ഷേപിക്കുമെന്നും കൂട്ടച്ചേര്‍ത്തു.
Content Highlights: flight services to start between srinagar and sharjah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..