Photo: twitter.com|IsraelTourism
ജറുസലേം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇസ്രായേലിലേക്ക് ലോക സഞ്ചാരികള്‍ എത്തിത്തുടങ്ങി. കോവിഡ് 19 വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടേക്ക് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് ഇസ്രായേലിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 20 പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളിലായാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക. നിലവില്‍ അമേരിക്ക, ബ്രിട്ടന്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ഇസ്രായേലിലെത്തിയിരിക്കുന്നത്.
ജൂണ്‍ 15 വരെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അതിനുശേഷം മറ്റുളള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ പരിഗണിക്കുമെന്ന് ഇസ്രായേല്‍ ടൂറിസം വകുപ്പ് അറിയിച്ചു.
ജറുസലേം, നസ്രേത്ത്, ദേശീയ പാര്‍ക്കുകള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവ സഞ്ചാരികള്‍ക്കായി ഇസ്രായേല്‍ തുറന്നുകൊടുക്കും. 2019-ല്‍ 45 ലക്ഷത്തിന് മുകളില്‍ സഞ്ചാരികളാണ് ഇസ്രായേലിലെത്തിയത്.
Content Highlights: First group of foreign tourists land in Israel after more than a year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..