-
കോവിഡ് 19 രോഗത്തെ തുരത്താൻ പ്രധാനമായും ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഇക്കാര്യം ലക്ഷ്യം വെച്ച് ഒരു പാർക്ക് തന്നെ രൂപീകരിച്ചിരിക്കുകയാണ് ഓസ്ട്രിയ. സോഷ്യൽ ഡിസ്റ്റൻസ് പാർക്ക് എന്നാണ് ഇതിന്റെ പേര്.
ഒരു പസിൽ ഗെയിം പോലെ ഘടനയുള്ള ഈ പാർക്ക് ഒറ്റ നോട്ടത്തിൽ തന്നെ സഞ്ചാരികളുടെ മനം കവരും. ആളുകൾ കൂട്ടം കൂടി നിൽക്കാതെ ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് കാഴ്ചകൾ കാണാനുള്ള തരത്തിലാണ് നിർമിതി. പ്രധാനമായും പച്ചപ്പും ശുദ്ധ വായുവുമാണ് പാർക്ക് പ്രദാനം ചെയ്യുന്നത്.
സ്റ്റുഡിയോ പ്രെക്റ്റാണ് ഈ പാർക്ക് നിർമിച്ചിരിക്കുന്നത്. വിയന്നയിലെ ഒഴിഞ്ഞുകിടന്ന സ്ഥലത്താണ് ഇവർ പാർക്ക് കെട്ടിപ്പൊക്കിയത്. വിയന്നയിൽ ഇപ്പോൾ തുറക്കുന്ന ഏക സഞ്ചാര കേന്ദ്രവും ഇതുതന്നെ.
ഓരോ ലൈനുകളായാണ് നടപ്പാതകൾ നിർമിച്ചിരിക്കുന്നത്. ഇവയോരോന്നിനും പ്രത്യേകമായി പ്രവേശനകവാടവും പുറത്തേക്കുള്ള വഴിയുമുണ്ട്. 600 മീറ്ററാണ് ഒരു സഞ്ചാരി പാർക്കിലൂടെ നടക്കേണ്ടത്. കോവിഡ് 19 പരക്കുന്നതിനിടെയും നിരവധി പേരാണ് ഇവിടം സന്ദർശിക്കാനായി എത്തുന്നത്.
Content Highlights: first ever social distancing park in the world in Austria
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..