തിരുവനന്തപുരം: വര്‍ഷങ്ങളായി വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഇഷ്ട വിനോദസഞ്ചാരകേന്ദ്രമാകുന്നത് എറണാകുളം ജില്ല. ഒരുകാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന തിരുവനന്തപുരം രണ്ടാമതാണിപ്പോള്‍. പത്തുകൊല്ലത്തിനിടെ വിനോദസഞ്ചാരമേഖലയില്‍ വന്‍കുതിപ്പാണ് എറണാകുളം നേടിയത്. 2017 വരെ ആഭ്യന്തരസഞ്ചാരികളുടെ വരവില്‍ തൃശ്ശൂര്‍ ജില്ലയായിരുന്നു രണ്ടാമത്.
രണ്ടുകൊല്ലമായി ഈസ്ഥാനം തിരുവനന്തപുരത്തിനാണ്. വിമാനസര്‍വീസ് ഉള്‍പ്പടെ യാത്രാസൗകര്യം കൂടുതലാണെന്നതാണ് കൊച്ചിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലെത്തിയത്. 1,86,085 പേര്.
2018 ല്‍ ഇത് 2,01,258 ആയിരുന്നു. പ്രളയവും നിപയുമാണ് സഞ്ചാരികളുടെ വരവ് കുറയാനിടയാക്കിയത്. യു.എ.ഇ.യില്നിന്ന് 2019 ല്‍ 1,09,859 പേരാണ് എത്തിയത്. 2018 ല്‍ ഇത് 96,552 ആയിരുന്നു.
തമിഴ്നാട്ടില്‍നിന്ന് 17,41,168 പേരും, കര്‍ണാടകയില്‍നിന്ന് 11,32,245 പേരും എത്തിയതായാണ് കണക്ക്.
Content Highlights: Ernakulam became the most visited tourist destination in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..