സൂപ്പര്‍ ഹിറ്റായി വയനാടിന്റെ 'എന്‍ ഊര്; രണ്ടാഴ്ചത്തെ മാത്രം വരുമാനം 14 ലക്ഷം രൂപ


പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയ 11 മുതല്‍ ഇതുവരെ 27,000 മുതിര്‍ന്നവരും 2900 കുട്ടികളുമാണ് പൈതൃകഗ്രാമം സന്ദര്‍ശിച്ചത്. 14 ലക്ഷം രൂപയാണ് ഇക്കാലയളവിലെ വരുമാനം.

എൻ ഊര്

പൂക്കോട്: സഞ്ചാരികളെ ആകര്‍ഷിച്ച് കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം. പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയ 11 മുതല്‍ ഇതുവരെ 27,000 മുതിര്‍ന്നവരും 2900 കുട്ടികളുമാണ് പൈതൃകഗ്രാമം സന്ദര്‍ശിച്ചത്. 14 ലക്ഷം രൂപയാണ് ഇക്കാലയളവിലെ വരുമാനം. കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പുറമേ ഇതരസംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമടക്കമുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. പ്രതിദിനം ആയിരത്തിലധികം സഞ്ചാരികളാണ് പൈതൃക ഗ്രാമത്തില്‍ എത്തുന്നത്.

രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചു വരെയാണ് എന്‍ ഊരിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 20 രൂപ, വിദേശികള്‍ക്ക് 150 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്കുകള്‍. ക്യാമറയ്ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. സഞ്ചാരികള്‍ക്ക് പൂക്കോട് നവോദയ വിദ്യാലയ പരിസരം വരെ സ്വന്തം വാഹനങ്ങളിലെത്താം. ഇവിടെ നിന്ന് എന്‍ ഊരിലേക്ക് പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുന്നിന്‍ചെരുവിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ജീപ്പ് യാത്ര കഴിഞ്ഞ് സുഗന്ധഗിരി കുന്നിന്‍ മുകളിലെത്തിയാല്‍ കോട മഞ്ഞിന്റെ തണുപ്പും ചാറ്റല്‍ മഴയും നിറഞ്ഞ എന്‍ ഊരിലെത്താം. ഒരു കാലത്ത് ഗോത്രജനതയുടെ മുഖമുദ്രയായിരുന്ന പുല്‍വീടുകളും ഗോത്ര വിഭവങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു ഘടകങ്ങള്‍. പൈതൃകഗ്രാമത്തിലെ ഓരോ പുല്‍ക്കുടിലിന്റെയും ഇറയത്ത് വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.

എന്‍ ഊരില്‍ വിവിധ ഗോത്രവിഭാഗങ്ങള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂരല്‍ ഉത്പന്നങ്ങള്‍, പാരമ്പര്യ ഔഷധച്ചെടികള്‍ തുടങ്ങിയവ വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു.

ഗോത്രകലകള്‍ അവതരിപ്പിക്കുന്ന ഓപ്പണ്‍ എയര്‍ തിയേറ്ററും ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഗോത്രജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗോത്ര പൈതൃകഗ്രാമം പട്ടികവര്‍ഗ വികസന വകുപ്പും വിനോദ സഞ്ചാരവകുപ്പും ചേര്‍ന്നാണ് ആവിഷ്‌കരിച്ചത്. ജൂണ്‍ നാലിനാണ് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചത്.

Content Highlights: en ooru tribal village wayanad travel destinations

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented