Pic Courtesy: Getty Images
വര്‍ണങ്ങളുടെ നഗരമാണ് ജയ്പുര്‍. ജയ്പുരില്‍ എന്നും ആഘോഷമാണ്. അക്കൂട്ടത്തിലെ വേറിട്ടൊരു ആഘോഷമാണ് ആനയുത്സവം. എല്ലാ വര്‍ഷവും നടക്കുന്ന ആനയുത്സവം ഇക്കൊല്ലം മാര്‍ച്ച് 10 നാണ് നടക്കുന്നത്.
ഹോളിയാഘോഷിക്കാനായി നഗരം വര്‍ണത്തില്‍ മുങ്ങുന്ന സമയത്താണ് ആനയുത്സവം നടക്കാറ്. ഫാല്‍ഗുണ പൂര്‍ണിമ ദിവസം ആനകളെ അലങ്കരിച്ച് ദേഹമാസകലം വര്‍ണങ്ങള്‍ വിതറി ആനയിക്കും. പാദസവവും മേലാങ്കിയും ആഭരണങ്ങളുമെല്ലാം അണിഞ്ഞുള്ള ആനകളുടെ വരവ് കാണാന്‍ തന്നെ ചന്തമാണ്.
ഏറ്റവും നന്നായി അണിയിച്ചൊരുക്കിയ ആനയ്ക്ക് സമ്മാനങ്ങള്‍ ലഭിക്കും. ആനകള്‍ക്ക് പുറമേ ഒട്ടകങ്ങളെയും കുതിരകളെയും അണിയിച്ചൊരുക്കാറുണ്ട്.
പൗരാണിക നൃത്തനൃത്യങ്ങളും സംഗീത സന്ധ്യയുമെല്ലാം ആനയുത്സവത്തിന് കൊഴുപ്പേകും. രാജസ്ഥാന്‍ ടൂറിസമാണ് ആനയുത്സവം സംഘടിപ്പിക്കുന്നത്. ജയ്പുരിലെ പോളോ ഗ്രൗണ്ടില്‍ വെച്ചാണ് ഉത്സവം നടക്കുക. മുന്‍പ് ജയ്പുരിലെ ഓള്‍ഡ് സിറ്റിയില്‍ വെച്ചായിരുന്നു ഉത്സവം നടത്തിയിരുന്നത്. വിദേശികളും സ്വദേശികളുമായി ലക്ഷക്കണക്കിന് ആനപ്രേമികളാണ് ഉത്സവദിവസത്തില്‍ ജയ്പുരിലെത്തുന്നത്.
Content Highlights: Elephant Festival in Jaipur to be celebrated on March 10
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..