ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പാരിസും പാരിസിന്റെ മുഖമുദ്ര എന്നറിയപ്പെടുന്ന ഈഫൽ ടവറും. പക്ഷേ കൊറോണ വ്യാപനത്തെ തുടർന്ന് ഇവിടം ഇപ്പോൾ വിജനമാണ്. പക്ഷേ ഏവർക്കും അത്ഭുതവും ആത്മവിശ്വാസവും നൽകുന്ന ഒരു സംഭവം അരങ്ങേറി ഇവിടെ.

കൊറോണ വ്യാപനം തടയാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചുകൊണ്ട് ഈഫൽ ടവറിനെ വൈദ്യുതവിളക്കുകൾ കൊണ്ട് സ്വർണവർണം അണിയിച്ചു അധികൃതർ. നന്ദി എന്ന അർത്ഥത്തിൽ മേഴ്സി എന്ന് എഴുതി കാണിക്കുകയും ചെയ്തു. വീട്ടിൽ തന്നെ സുരക്ഷിതരായിരിക്കൂ എന്നും ടവറിൽ രേഖപ്പെടുത്തി അധികൃതർ.

വൈറസ് വ്യാപനം തടയാൻ മുന്നിൽ നിന്നു തന്നെ പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള അധികൃതരുടെ നടപടിക്ക് ജനങ്ങളിൽ നിന്നും പൂർണ പിന്തുണയാണ് ലഭിച്ചത്. വീടുകളുടെ ബാൽക്കണിയിൽ നിന്നുകൊണ്ട് കരഘോഷം മുഴക്കിയാണ് അവർ ഇതിനെ സ്വാഗതം ചെയ്തത്.

ഇനിമുതൽ എല്ലാ വൈകുന്നേരങ്ങളിലും ഈഫൽ ടവറിൽ വിളക്കുകൾ തെളിയിക്കും എന്നാണ് പാരിസ് മേയർ ആൻ ഹിദാൽഗൊ അറിയിച്ചിരിക്കുന്നത്.

Content Highlights: Eiffel Tower lights up, says ‘ MERCI’ to health workers, Corona Virus