
-
ലോക്ക്ഡൗണിൽ കഴിയുന്ന കോടിക്കണക്കിന് സഞ്ചാരികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈജിപ്ഷ്യൻ ഗ്രാൻഡ് മ്യൂസിയം. ലോകത്തെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇനി ഈജിപ്തിലെ ഈ മ്യൂസിയം സൗജന്യമായി വീക്ഷിക്കാം അതും വിർച്വലായി. ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ഗ്രാൻഡ് മ്യൂസിയത്തിലെ കാഴ്ചകൾ നിങ്ങളുടെ വിരൽത്തുമ്പിലെത്തും.
ഒരു വിർച്വൽ യാത്രയാണ് മ്യൂസിയം ഒരുക്കുന്നത്. ഇതുവഴി മ്യൂസിയത്തിലെ എല്ലാ കാഴ്ചകളും 360 ഡിഗ്രി ആംഗിളിൽ കാണാനാകും. കെയ്റോയിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ലോകപ്രശസ്തമാണ്. നിരവധി മമ്മികളെ സൂക്ഷിച്ചിരിക്കുന്ന ഇവിടം പുരാതനമായി നിരവധി വസ്തുക്കളാൽ സമ്പന്നമാണ്.
നിലവിൽ മ്യൂസിയം പൂട്ടിക്കിടക്കുകയാണ്. കോവിഡ് 19 കാരണം 2021-ൽ മാത്രമേ ഇത് തുറക്കൂ. പക്ഷേ കാഴ്ചകൾ എല്ലാ ദിവസവും സഞ്ചാരികളിലേക്കെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഫറവോയായിരുന്ന ടുടൻഖമുനിന്റെ ശേഷിപ്പുകൾ ഇന്നും മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. കോടിക്കണക്കിന് വില വരുന്ന ആഭരണങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം എച്ച്.ഡി വ്യക്തതയോടെ കാണാനാകും. വിർച്വൽ യാത്രയ്ക്കായി ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
Content Highlights: Egyptian grand museum virtual tour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..