എടക്കല്‍ ഗുഹയിലെ മാലിന്യസംസ്‌കരണത്തിന് പദ്ധതി; ടൂറിസ്റ്റുകള്‍ക്ക് ലഘുഭക്ഷണം കാപ്പിയിലയില്‍


പേപ്പര്‍ ഗ്ലാസ്സ്, പേപ്പര്‍ പ്ലേറ്റ് പോലെയുള്ള വസ്തുക്കള്‍ ഒഴിവാക്കും. ഗുഹാപരിസരത്തെ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ക്ക് പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന സ്‌നാക്‌സ്, ഉപ്പിലിട്ട ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവ ഇനി കാപ്പിയിലയില്‍ നല്‍കും.

എടക്കൽ ഗുഹ | ഫോട്ടോ: പി. ജയേഷ് മാതൃഭൂമി

അമ്പലവയല്‍: നെന്മേനി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ എടക്കല്‍ ഗുഹയിലെ മാലിന്യസംസ്‌കരണത്തിന് കര്‍മപദ്ധതി. ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലേയും അജൈവമാലിന്യം അതത് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മസേനയ്ക്കുമാത്രം കൈമാറുന്ന പദ്ധതി 14 ടൂറിസം കേന്ദ്രങ്ങളിലും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എടക്കല്‍ ഗുഹയിലെ അജൈവമാലിന്യം ഹരിതകര്‍മസേനയ്ക്ക് കൈമാറുന്നത്.

വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങളിലെ അജൈവമാലിന്യം തരംതിരിച്ച് പഞ്ചായത്ത് നിശ്ചയിച്ച യൂസര്‍ഫീ നിരക്കില്‍ ഹരിതകര്‍മ സേനയ്ക്ക് കൈമാറും. പേപ്പര്‍ ഗ്ലാസ്സ്, പേപ്പര്‍ പ്ലേറ്റ് പോലെയുള്ള വസ്തുക്കള്‍ ഒഴിവാക്കും. ഗുഹാപരിസരത്തെ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ക്ക് പ്ലാസ്റ്റിക് കവറുകളില്‍ വിതരണം ചെയ്യുന്ന സ്‌നാക്‌സ്, ഉപ്പിലിട്ട ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവ ഇനി കാപ്പിയിലയില്‍ നല്‍കും. എടക്കല്‍ ഗുഹയില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ തോതനുസരിച്ച് ആവശ്യമെങ്കില്‍ മാസത്തില്‍ രണ്ടുതവണ ഹരിതകര്‍മസേന അജൈവമാലിന്യം ശേഖരിക്കും.

ഡി.ടി.പി.സി.യുടെ ഉടമസ്ഥതയിലുള്ള ഭാഗത്തെ അജൈവമാലിന്യം ജീവനക്കാര്‍ ശേഖരിച്ച് പ്രത്യേകം തരംതിരിച്ച് ഇപ്പോള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറുന്നുണ്ട്.

ഗുഹാ പരിസരത്തെ റോഡുകളില്‍ വലിച്ചെറിയുന്ന മാലിന്യപ്രശ്‌നം സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഗുഹാപരിസരത്തെ വ്യാപാരികളുടെ യോഗം ചേര്‍ന്നിരുന്നു.

ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ എടക്കല്‍ ഗുഹാപരിസരം ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ സുജാതാ ഹരിദാസ്, വാര്‍ഡംഗങ്ങളായ ബിജു ഇടയനാല്‍, ഷമീര്‍ മാളിക, ഡി.ടി.പി.സി. മാനേജര്‍ പി.പി. പ്രവീണ്‍, വി. ഉത്തമന്‍, നാഷ് ജോസ്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അനു എം. ബിജു, എ.ഡി.എസ്. പ്രസിഡന്റ് ഷീനാ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: edakkal caves wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented