എടക്കല്‍ ഗുഹയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതി


1895-ലാണ് ഗുഹ കണ്ടെത്തുന്നത്. നവീന ശിലായുഗത്തിലേതെന്നു ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളാണ് ഗുഹയിലുള്ളത്.

Photo: P Jayesh

കല്പറ്റ: അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ നിലവിലെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ ഒമ്പതംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. പുരാവസ്തു, ചരിത്രം, ഭൂഗര്‍ഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതിയെയാണ് നിയമിച്ചത്. എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കണമെന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.

Edakkal Cave 2
സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.ആര്‍. രാഘവവാരിയരാണ് ചെയര്‍മാന്‍. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിട്ട. ശാസ്ത്രജ്ഞന്‍ ഡോ. ജി. ശേഖര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീര്‍, തഞ്ചാവൂര്‍ തമിഴ്നാട് യൂണിവേഴ്സിറ്റി ആര്‍ക്കിയോളജി ആന്‍ഡ് മാരിടൈം ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. വി. ശെല്‍വകുമാര്‍, ചെന്നൈ ഐ.ഐ.ടി. സിവില്‍ എന്‍ജിനിയറിങ് വിഭാഗം അസോ. പ്രൊഫ. ഡോ. വിദ്യാഭൂഷണ്‍ മാജി, മൈസൂരു റീജണല്‍ കണ്‍സര്‍വേഷന്‍ ലബോറട്ടറിയിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ നിധിന്‍കുമാര്‍ മൗര്യ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് മെന്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ സമിതിയംഗങ്ങളാണ്.

എടക്കല്‍ ഗുഹയോട് ചേര്‍ന്നുള്ള പരിസ്ഥിതിവിരുദ്ധ പ്രവൃത്തികളും ശ്രദ്ധയിലുണ്ടെന്ന് വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവരുന്നതോടെ സമിതിയംഗങ്ങള്‍ ഗുഹ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് അമ്പുകുത്തിമലമുകളില്‍ ഗുഹയുടെ എതിര്‍വശത്തുള്ള ചരിവില്‍ ഭൂമി പിളരുകയും അടര്‍ന്നുമാറുകയും ചെയ്തിരുന്നു. ഗുഹയോടുചേര്‍ന്നുള്ള പ്രദേശങ്ങളിലെ പല പ്രവര്‍ത്തനങ്ങളും ചരിത്രസ്മാരകത്തിന് ഭീഷണിയാവുന്നതായി നേരത്തേതന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു.

സ്ഥിതി ചെയ്യുന്നത്

ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ അന്പലവയല്‍ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ അമ്പുകുത്തി മലനിരകളിലാണ് ഗുഹയുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സഞ്ചാരികള്‍ക്ക് ഇപ്പോള്‍ പ്രവേശനമില്ല.

എടക്കല്‍ ഗുഹ

സമുദ്രനിരപ്പില്‍ നിന്ന് 1200 അടി മുകളിലായാണ് എടക്കല്‍ ഗുഹകള്‍. രണ്ടു കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ നിരങ്ങിവീണു രൂപപ്പെട്ടതാണിത്. 1895-ലാണ് ഗുഹ കണ്ടെത്തുന്നത്. നവീന ശിലായുഗത്തിലേതെന്നു ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളാണ് ഗുഹയിലുള്ളത്. മനുഷ്യര്‍, മൃഗങ്ങള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍, ദൈനംദിന സംഭവങ്ങള്‍ എന്നിവ വിവിധ ഭാഷാലിപികളിലും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 6000 ബി.സി. വരെ പഴക്കമുണ്ടായിരിക്കും ലിഖിതങ്ങള്‍ക്കെന്നാണ് അനുമാനം. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലായി ഇവിടെ മനുഷ്യസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് അനുമാനിക്കുന്നത്.

പുതിയ കണ്ടെത്തലുകള്‍ക്കുള്ള ശ്രമം

എടക്കല്‍ ചിത്രങ്ങള്‍ നാം കരുതുന്നതിലധികം പഴക്കമുള്ളവയാണ്. പഴക്കം പലരീതിയിലും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും പ്രസിദ്ധമായ രേഖാചിത്രങ്ങളുമായുള്ള ബന്ധം പരിശോധിക്കണം. സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായ ചില ചിഹ്നങ്ങള്‍ ഗുഹയിലുണ്ട്. മുമ്പ് അന്വേഷണം ചെന്നെത്താത്ത കാര്യങ്ങള്‍ കണ്ടെത്തണം. പുതിയ രീതിയിലുള്ള പഠനത്തിലൂടെ കലാപൈതൃകത്തിന്റെ പ്രാധാന്യം കണ്ടെത്താനാണ് ശ്രമം.

- ഡോ. എം.ആര്‍. രാഘവവാരിയര്‍ (ചരിത്രകാരന്‍, വിദഗ്ധസമിതി ചെയര്‍മാന്‍)

Content Highlights: Edakkal Cave, Wayanad Tourism, Kerala Tourism, Travel News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented