Photo: Getty Images
ദുബായ്: ജൂലായ് ഏഴുമുതല്‍ ദുബായ് വിനോദസഞ്ചാരികളെ സ്വീകരിച്ചുതുടങ്ങും. ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ അടുത്തിടെ ടെസ്റ്റ് നടത്തി ലഭ്യമായ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അല്ലെങ്കില്‍ വിമാനത്താവളത്തിലെ കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. അതേസമയം, ജൂണ്‍ 22 മുതല്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ. താമസ വിസയുള്ളവരെ സ്വീകരിച്ചുതുടങ്ങുമെന്നും ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനങ്ങള്‍.
ജൂണ്‍ 23 മുതല്‍ രാജ്യത്തുനിന്ന് വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് വിവിധതരം മാര്‍ഗനിര്‍ദേശങ്ങള്‍ യു.എ.ഇ. പുറത്തുവിട്ടിരുന്നു.
Content Highlights: Dubai Tourism, Tourism will be allowed in Dubai from next month, Covid 19 Updates, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..