കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ പഴയ പ്രതാപം തിരിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് ടൂറിസം വിഭാഗം. അതിനുമുന്നോടിയായി നഗരം സൈക്ലിങ് സൗഹാര്‍ദ കേന്ദ്രമായി മാറുകയാണ്.

ദുബായ്‌ കിരീടാവകാശിയായ ഷെയ്ഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമാണ് ഇക്കാര്യമറിയിച്ചത്. ഫാന്‍സി കാറുകള്‍ക്ക് പേരുകേട്ട നഗരത്തില്‍ ഇനിമുതല്‍ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി സൈക്കിള്‍ ചവിട്ടാം.

2021 ആകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് പുതിയ പരിഷ്‌കാരങ്ങള്‍ ടൂറിസം വകുപ്പ് കൊണ്ടുവരുന്നത്. സൈക്കിളുകള്‍ വരുന്നതോടെ വാഹനങ്ങളില്‍ നിന്നുമുണ്ടാകുന്ന വായുമലിനീകരണം കുറയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 

നിലവില്‍ എണ്ണൂറോളം സൈക്കിളുകളാണ് നിരത്തിലുള്ളത്. ഇതിനോടൊപ്പം മൂവായിരത്തോളം സോളാര്‍ സൈക്കിളുകള്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. നിലവില്‍ ദുബായില്‍ 425 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രാക്കുണ്ട്. ഇത് ചുരുങ്ങിയ സമയം കൊണ്ട് 650 കിലോമീറ്ററാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

Content Highlights: Dubai to soon become a cycling-friendly city