പ്രതീകാത്മക ചിത്രം | മാതൃഭൂമി
ദുബായ്: കോവിഡ് യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനൊരുങ്ങി യു.എ.ഇ. ദുബായ് എക്സ്പോയുടെ പശ്ചാത്തലത്തിലാണ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുക. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
ടൂറിസ്റ്റ് വിസയോ വര്‍ക്ക് വിസയോ ഉള്ളവര്‍ക്ക് അധിക നിയന്ത്രണങ്ങളില്ലാതെ യു.എ.ഇ സന്ദര്‍ശിക്കാമെന്ന് ഇന്ത്യയുടെ യു.എ.ഇ അംബാസിഡറായ ഡോ.അഹമ്മദ് അല്‍ബാന പറഞ്ഞു. യു.എ.ഇയുടെ അമ്പതാം വാര്‍ഷികത്തിലാണ് എക്സ്പോ എന്നതും ശ്രദ്ധേയമാണ്.
എക്സ്പോയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്നാം, ഉഗാണ്ടാ, ശ്രീ ലങ്ക, പാക്കിസ്താന് എന്നിവിടങ്ങളിലുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോവിഡ് മൂലമാണ് 2020-ല്‍ നടക്കേണ്ടിയിരുന്ന എക്സ്പോ ഈ വര്‍ഷത്തേക്ക് മാറ്റി വെച്ചത്.
ഏകദേശം 2.5 കോടി പേരാണ് ദുബായ് എക്സ്പോ സന്ദര്‍ശിക്കുമെന്ന് കണക്കാക്കുന്നത്. ഒക്ടോബര്‍ 1 നു ആരംഭിക്കുന്ന എക്സ്പോ 2022 മാര്‍ച്ച് 31 വരെ നീണ്ടു നില്ക്കും.
Content Highlights: dubai to ease travel restrictions amid dubai expo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..