ദുബായ്: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് യാത്രയ്ക്ക് അവസരമൊരുങ്ങുന്നു. 

ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, യുഗാണ്‍ഡ എന്നിവി ടങ്ങളില്‍നിന്നുള്ളവര്‍ യു.എ.ഇ.യിലേക്ക് പ്രവേശനം സാധ്യമായ രാജ്യത്ത് 14 ദിവസം താമസിച്ചശേഷം ദുബായിലേക്ക് സന്ദര്‍ശകവിസയിലും പ്രവേശിക്കാമെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. 

കമ്പനിയുടെ വെബ്‌സൈറ്റിലൂടെയാണ് അറിയിപ്പ് വന്നിട്ടുള്ളത്. 14 ദിവസം തങ്ങിയ രാജ്യത്തെ സ്ഥിതി അടിസ്ഥാനമാക്കിയാവും കോവിഡ് പരിശോധനാ നിബന്ധനകളെന്നും ഫ്‌ളൈ ദുബായ് അറിയിപ്പിലുണ്ട്. 

യാത്രക്കാര്‍ക്ക് താമസകുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആര്‍.എഫ്.എ.) അനുമതിയുണ്ടായിരിക്കണം. കൂടാതെ 48 മണിക്കൂറിനിടെ എടുത്ത ആര്‍.ടി.പി.സി.ആര്‍. പരിശോധനാ ഫലവും ഹാജരാക്കണം. ടൂറിസം വിസയുള്ള സഞ്ചാരികള്‍ക്കും ദുബായിലേക്ക് പറക്കാനാകും.

Content Highlights: Dubai to approve visiting visas for Indian passport holders as Covid cases fall