Photo: Getty Images
ദുബായ്: കോവിഡില്‍നിന്ന് യു.എ.ഇ. ഏതാണ്ട് മുക്തമായെങ്കിലും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഭീതി പലരിലും വിട്ടൊഴിഞ്ഞിട്ടില്ല. പൊതുയിടങ്ങളിലേക്ക് ധൈര്യമായി കടന്നുചെല്ലാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് അധികൃതര്‍. ദുബായിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ഭക്ഷ്യോത്പ്പന്നയിടങ്ങളും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ പ്രത്യേക 'ദുബായ് അഷ്വേര്‍ഡ്' സ്റ്റാമ്പ് പുറത്തിറക്കി. അധികൃതര്‍ നിര്‍ദേശിക്കുന്ന എല്ലാ കോവിഡ് സുരക്ഷാ ശുചിത്വ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് സന്ദര്‍ശകര്‍ക്ക് ഉറപ്പുനല്‍കുന്ന ഒരു വിഷ്വല്‍ അടയാളമാണിത്.
ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് വകുപ്പ് (ദുബായ് ടൂറിസം), സാമ്പത്തിക വികസന വകുപ്പ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി പരിശോധന നടത്തിയ ശേഷമാണ് സ്ഥാപനങ്ങള്‍ക്ക് ദുബായ് അഷ്വേര്‍ഡ് സ്റ്റാമ്പ് നല്‍കുക. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സ്റ്റാമ്പിന് 15 ദിവസത്തെ സാധുതയുണ്ടാകും. ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് ഉറപ്പിച്ചശേഷം രണ്ടാഴ്ച കൂടുമ്പോല്‍ ഇത് പുതുക്കാം. ഇതിനകം ദുബായിലെ ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, എഫ് ആന്‍ഡ് ബി ഔട്ട്ലെറ്റുകള് ഉള്‍പ്പെടെ ആയിരത്തിലേറെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സ്റ്റാമ്പ് സ്വീകരിക്കുന്നതിന് യോഗ്യരാണെന്നും കണ്ടെത്തിയെന്ന് ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍ മാരി പറഞ്ഞു. ദുബായ് സുപ്രീംകമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുറത്തിറക്കിയ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നയിടങ്ങളിലെല്ലാം സ്റ്റാമ്പ് വിതരണം തുടങ്ങി.

യാത്രക്കുള്ള ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യസുരക്ഷക്ക് തന്നെയാണ് ഏറെപേരും മുന്‍ഗണന നല്‍കുന്നത്. പുതിയ സംവിധാനത്തിലൂടെ വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടലുകളിലും മറ്റും സുഖകരവും സുരക്ഷിതവുമായ താമസം ആസ്വദിക്കാനാവും സയീദ് അല്‍ മാരി പറഞ്ഞു.
Content Highlights: Dubai Assured Stamp, Dubai Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..