പരീക്ഷണം വിജയം; മാനന്തവാടി പുഴയില്‍ കയാക്കിങ്ങും റാഫ്റ്റിങ്ങും തുടങ്ങാനൊരുങ്ങി ടൂറിസം വകുപ്പ്


ഒരേസമയം എട്ടുമുതല്‍ പത്തുവരെപേര്‍ക്ക് ഇരിക്കാവുന്ന റാഫ്റ്റിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്ങിനും ഡി.ടി.പി.സി. ലക്ഷ്യമിടുന്നുണ്ട്. മുമ്പ് വൈത്തിരിമുതല്‍ ബാവലിവരെയും മാനന്തവാടിമുതല്‍ കുറുവാദ്വീപ് വരെയും പുഴയിലൂടെ റാഫ്റ്റിങ് നടത്തിയിരുന്നു.

പ്രതീകാത്മക ചിത്രം

സാഹസിക വിനോദസഞ്ചാരം കുറവായ ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനാണ് ഡി.ടി.പി.സി. ആലോചിക്കുന്നത്. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരെ തുഴഞ്ഞ് തിരികെയെത്താന്‍ ഒരു മണിക്കൂറോളമാണ് സമയമെടുത്തത്. കയാക്കിങ്ങിനുള്ള ടിക്കറ്റ് നിരക്കൊന്നും തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രൊപ്പോസല്‍ താമസിയാതെ കളക്ടര്‍ക്ക് നല്‍കുമെന്നും അതിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ കയാക്കിങ് തുടങ്ങുമെന്നും ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.

ചങ്ങാടക്കടവിലെ തടയണ വേനലിലും മാനന്തവാടി പുഴയില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. പുഴയിലേക്ക് ഇറങ്ങുന്നഭാഗത്ത് ചെളിയും മറ്റും അടിഞ്ഞുകൂടുന്നത് മാത്രമാണ് പ്രശ്‌നം. ഇത് നീക്കംചെയ്താല്‍ അനായാസേന കയാക്ക് കരയോട് അടുപ്പിക്കാന്‍ സാധിക്കും. രണ്ടുപേര്‍ക്ക് തുഴഞ്ഞുപോകാന്‍ കഴിയുന്ന കയാക്കില്‍ സഞ്ചാരികളെ വിട്ടാല്‍ സുരക്ഷാസംവിധാനങ്ങളും മറ്റുമായി നീന്തല്‍വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ സഞ്ചാരികളെ അനുഗമിക്കും. കര്‍ലാട്, പൂക്കോട് തടാകങ്ങളില്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള കയാക്കിങ്ങിന് മുന്നൂറുരൂപയാണ് ഇപ്പോള്‍ സഞ്ചാരികളില്‍നിന്നും ഈടാക്കുന്നത്.

റിവര്‍ റാഫ്റ്റിങ്ങും പരിഗണനയില്‍

ഒരേസമയം എട്ടുമുതല്‍ പത്തുവരെപേര്‍ക്ക് ഇരിക്കാവുന്ന റാഫ്റ്റിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്ങിനും ഡി.ടി.പി.സി. ലക്ഷ്യമിടുന്നുണ്ട്. മുമ്പ് വൈത്തിരിമുതല്‍ ബാവലിവരെയും മാനന്തവാടിമുതല്‍ കുറുവാദ്വീപ് വരെയും പുഴയിലൂടെ റാഫ്റ്റിങ് നടത്തിയിരുന്നു.

പ്രളയം വിനോദസഞ്ചാരമേഖലയ്ക്കും തിരിച്ചടിയായതോടെ ഈ പദ്ധതി താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. ഇത് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും ഡി.ടി.പി.സി. നടത്തുന്നുണ്ട്. കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നതോടെ കയാക്കിങ്ങിനൊപ്പം റിവര്‍ റാഫ്റ്റിങ്ങും തുടങ്ങാനാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ശ്രമിക്കുന്നത്.

സാഹസിക ടൂറിസം കൂട്ടായ്മകളായ മഡി ബൂട്‌സ് വയനാട്, പാഡില്‍ മങ്ക്‌സ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ഡി.ടി.പി.സി. കയാക്കിങ് ട്രയല്‍റണ്‍ നടത്തിയത്. ട്രയല്‍റണ്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ്, പഴശ്ശി പാര്‍ക്ക് മാനേജര്‍ ബിജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം ഉച്ചയ്ക്ക് പഴശ്ശി പാര്‍ക്കിലെത്തിയ ഒ.ആര്‍. കേളു എം. എല്‍.എ. കയാക്കിങ് നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Content Highlights: dtpc to launch kayaking in mananthavady river

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented