നെടുങ്കണ്ടം: രാമക്കൽമെട്ട് വിനോദസഞ്ചാരകേന്ദ്രം സന്ദർശിക്കാനെത്തിയ സഞ്ചാരികളും ജീവനക്കാരുമായി സംഘർഷം. ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ഡി.ടി.പി.സി. ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ജീവനക്കാർ ആരോപിച്ചു.

ഡി.ടി.പി.സി. അധികൃതർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നെടുങ്കണ്ടം സി.ഐ.യും സംഘവും വിനോദസഞ്ചാരികളെ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പാലായിൽനിന്നെത്തിയ വിനോദസഞ്ചാര സംഘമാണ് പ്രശ്നമുണ്ടാക്കിയത്. സംഘത്തിലുള്ളവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഡി.ടി.പി.സി. കണ്ടറിൽനിന്ന്‌ ഏഴ് പേർക്ക് ടിക്കറ്റ് എടുക്കുകയും പിന്നീട് ഈ ടിക്കറ്റ് വേണ്ടെന്ന് പറയുകയുമായിരുന്നു. ഇതിനിടെ ജീവനക്കാർ ടിക്കറ്റിന്റെ പ്രിന്റ്‌ എടുത്തു.

പ്രിൻറിന്‌ പണം ആവശ്യപ്പെട്ടതോടെയായിരുന്നു പ്രശ്നമുണ്ടായത്‌. വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ഡി.ടി.പി.സി. ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ജീവനക്കാർ ആരോപിച്ചു.

സ്റ്റേഷനിലെത്തിച്ച സഞ്ചാരികളെ താക്കീത് നൽകി വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് സഞ്ചാരികളെത്തിയ വാഹനത്തിന്റെ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: DTPC Staffs and Tourists Fights in Ramakkalmedu, Idukki DTPC