കോവിഡ് 19 ഏറ്റവും കൂടുതൽ നഷ്ടങ്ങളേകിയത് വ്യോമയാന മേഖലയ്ക്കാണ്. വിമാനങ്ങൾ പറക്കാതായതോടെ ഈ മേഖല വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ദ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 70 ശതമാനം ഇടിവാണ് ഈ മേഖലയ്ക്കുണ്ടായത്. ഇതിൽ നിന്നും വളരെ സാവധാനം മാത്രമേ തിരിച്ചുകയറാനാകൂ എന്നും അസോസിയേഷൻ വ്യക്തമാക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും ഉയർത്തെഴുന്നേറ്റാലും ഇപ്പോഴുണ്ടാക്കിയ നഷ്ടം നികത്താൻ കൂടുതൽ സമയമെടുക്കുമെന്ന് ഐ.എ.ടി.എ യുടെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാൻ പിയേഴ്സ് അഭിപ്രായപ്പെട്ടു.

ലോകത്താകമാനമുള്ള ആഭ്യന്തര സർവീസുകളുടെ കണക്കുകൾ പരിഗണിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. പറക്കാനാവാതെ എയർപോർട്ടുകളിൽ നിർത്തിയിട്ടിരിക്കുന്ന മിക്ക വിമാനങ്ങൾക്കും സാങ്കേതിക പ്രശ്നങ്ങളും എൻജിൻ തകരാറും സംഭവിക്കാനിടയുണ്ട്. ഇതും സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്ന് ഐ.എ.ടി.എ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: domestic air travel down recovery will be slow Corona Virus Covid19 LockDown