തെങ്ങിന്‍തോപ്പുകളും പുഴയോരവും കടല്‍തീരവും; കേരളം ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാണെന്ന് മന്ത്രി


1 min read
Read later
Print
Share

മന്ത്രി പി.എ മൂഹമ്മദ് റിയാസ്‌

റ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ നല്‍കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര വകുപ്പ് ആരംഭിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതി കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രോത്സാഹനവും വരുമാനവുമാണ് നല്‍കിയത്. കേരളത്തെ മികച്ച വിവാഹ, വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റിയാസ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വിവാഹം നടത്താനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്നുണ്ട്. കേരളത്തിലേക്കും ഇങ്ങനെ നിരവധിയാളുകള്‍ എത്താറുണ്ട്. പക്ഷെ, വിനോദസഞ്ചാര വകുപ്പിന്റേതായ ഒരു പ്രോത്സാഹനമോ പ്രചാരണമോ ഇതിന് ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അതില്‍ മാറ്റങ്ങളുണ്ടാക്കി.

കേരളത്തില്‍ തെങ്ങിന്‍തോപ്പുകളും വയലേലകളും പുഴയോരവും കടല്‍തീരവുമെല്ലാം വിവാഹ ഡെസ്റ്റിനേഷനുകളായി ഒരുക്കാമെന്ന് മന്ത്രി പറയുന്നു. മലയോര മേഖലയിലെ മനോഹരമായ പ്രദേശങ്ങള്‍ പ്രത്യേകമായി ഡെസ്റ്റിനേഷനുകളാക്കി മാറ്റാം. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസീന്‍ കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനാക്കുന്നതിനായി ടൂറിസം വകുപ്പ് 2 കോടി രൂപ ചെലവഴിച്ച് വിവിധ പ്രാചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഡല്‍ഹി, മുബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ കേരളത്തിന്റെ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുകൊണ്ടും പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: destination wedding kerala tourism pa muhammed riyas

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ktdc rain drops

2 min

ചെന്നൈ കെടിഡിസി ഹോട്ടലില്‍ മലയാളികള്‍ക്കുള്ള ഇളവ് വെട്ടിക്കുറച്ചു; പ്രതിഷേധവുമായി സംഘടനകള്‍

Sep 21, 2023


goa

1 min

ഗോവയിലെ യാത്ര ഇനി എളുപ്പമാവും; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുമായി ടൂറിസം വകുപ്പ്

Sep 21, 2023


Dubai

1 min

വെള്ളത്തിനടിയില്‍ ഒഴുകുന്ന പള്ളി നിര്‍മിക്കാനൊരുങ്ങി ദുബായ്; ചെലവ്‌ 125 കോടിരൂപ

Sep 22, 2023


Most Commented