ഫോട്ടോ: എസ്.എൽ ആനന്ദ്
കേരളത്തെ മികച്ച വിവാഹ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളുമായി വിനോദസഞ്ചാര വകുപ്പ്. മൂന്നു വ്യത്യസ്ത പ്രചാരണ പരിപാടികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്. രണ്ട് കോടിയിലധികം രൂപ ഇതിനായി വിനോദസഞ്ചാര വകുപ്പ് അനുവദിച്ചു.
കേരളത്തിലെ വിവാഹ വിനോദസഞ്ചാര സാധ്യതകളെ ആഭ്യന്തരവിദേശ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താനും അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവാഹ വിനോദസഞ്ചാര കേന്ദ്രം എന്ന ആശയം. ഈ സാഹചര്യത്തില്‍ അതിനെ പരമാവധി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്തരം പ്രചാരണ പരിപാടികളെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
'ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന് എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റ്സ്', ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന് സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് & ഡിസ്പ്ലേ ആഡ്സ്', ' പ്രൊമോഷന് ഓഫ് ഡെസ്റ്റി നേഷന്‍ വെഡിംഗ് മൈക്രോസൈറ്റ് എന്നീ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതിലൂടെ വിവാഹ വിനോദസഞ്ചാരത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലമായി കേരളത്തെ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയും.
കേരളത്തെ മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി മാറ്റുന്നതിനും പ്രകൃതിസൗന്ദര്യം, മനോഹരങ്ങളായ സ്ഥലങ്ങള്‍, മികച്ച താമസഭക്ഷണ സൗകര്യങ്ങള്‍, പ്രൊഫഷണലുകളുടെ പിന്തുണ എന്നിവ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായുള്ള 'ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന് എയര്‍പോര്‍ട്ട് ട്രാന്‍സ്ലൈറ്റ്സ്'പദ്ധതിയ്ക്ക് 1,39,24,000 രൂപയുടെ അനുമതിയാണ് ലഭിച്ചത്. ഡല്‍ഹി, മുംബൈ, ബാം ഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മൈക്രോസൈറ്റിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തിനുള്ള പ്രൊമോഷന് ഓഫ് ഡെസ്റ്റിനേഷന്‍ വെഡിംഗ് മൈക്രോസൈറ്റ്' പദ്ധതി 30,09,000 രൂപയുടേതാണ്. കേരളത്തിലെ സുന്ദരമായ കടല്‍ത്തീരങ്ങള്‍, മലകള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, നദികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ വിനോദസഞ്ചാര വകുപ്പിന്റെ മൈക്രോസൈറ്റിലൂടെ ഓണ്‍ലൈനായി ലഭ്യമാകും.
കേരളത്തിലെ വിവാഹ ഡെസ്റ്റിനേഷന്‍ സാധ്യതകളും വിവാഹ ടൂറിസവും സോഷ്യല്‍ മീഡിയയിലൂ ടെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കാമ്പെയ്ന് സോഷ്യല്‍ മീഡിയ, ഗൂഗിള്‍ സെര്‍ച്ച് & ഡിസ്പ്ലേ ആഡ്സ്'. ഇതിനായി 39,33,334 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നേരത്തെ ട്രാവല്‍ പ്ലസ് ലെഷര്‍ മാഗസിന് കേരളത്തെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിരുന്നു.
Content Highlights: Destination Wedding kerala tourism department programs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..