ത്തര ഡല്‍ഹിയിലെ പ്രശസ്തമായ നൈനി തടാകം തുറന്നു. ബോട്ടിങ്ങിന് അതിപ്രശസ്തമായ ഇവിടേക്ക് ഇന്നുമുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. ഡല്‍ഹി ടൂറിസം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (ഡി.ടി.ടി.ഡി.സി) ഇക്കാര്യം അറിയിച്ചത്. 

ഡി.ടി.ടി.ഡി.സിയുടെ നേതൃത്വത്തില്‍ ഉത്തര ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് തടാകത്തിന്റെ നടത്തിപ്പുചുമതലയുള്ളത്. തടാകത്തിന് ചില മാറ്റങ്ങള്‍ വരുത്താനും പദ്ധതിയുണ്ട്. മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന നൈനി സമീപവാസികള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനായി ശ്രമിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അര മണിക്കൂര്‍ ബോട്ടിങ്ങിനായി ഇവിടെ 130 രൂപയാണ് ഈടാക്കുന്നത്. ഒരു ടിക്കറ്റെടുത്താല്‍ നാലുപേര്‍ക്ക് ബോട്ടിലേക്ക് പ്രവേശിക്കാം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ഇവിടേക്ക് വിനോദസഞ്ചാരത്തിനായി പ്രവേശിക്കാം

Content Highlights: Delhi's Naini Lake reopens for boating