ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡല്‍ഹി വിമാനത്താവളം അടയ്ക്കുന്നു. ഡല്‍ഹിയിലെ ടി 2 ടെര്‍മിനലാണ് അടയ്ക്കുന്നത്. മേയ് 17 അര്‍ധരാത്രി മുതല്‍ ടെര്‍മിനല്‍ അടച്ചിടും.

കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ആഞ്ഞടിച്ചതോടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന മിക്ക യാത്രികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നടപടി എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ടത്.

നിലവില്‍ 325 വിമാനങ്ങളാണ് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുന്നത്. കോവിഡ് വരുന്നതിന് മുന്‍പ് 1500 വിമാനങ്ങളായിരുന്നു ഡല്‍ഹിയില്‍ പറന്നിറങ്ങിയിരുന്നത്. രണ്ടാം തരംഗം ശക്തമായതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

കഴിഞ്ഞ മാസം ശരാശരി 2.2 ലക്ഷം യാത്രികര്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഈ മാസം അത് വെറും 75000 മാത്രമായി. രണ്ടാം ടെര്‍മിനല്‍ അടയ്ക്കുന്നതോടെ ടി 3 ടെര്‍മിനല്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക.

Content Highlights: Delhi airport to shut operations at T2 terminal from May 17 midnight