Photo: Pixabay
ഒരിടവേളയ്ക്ക് ശേഷം ജൂലൈ ഒന്നുമുതല്‍ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ഡാര്‍ജിലിങ്. മൂന്നുമാസം നീണ്ട ലോക്ഡൗണ്‍ കാലത്തിന് ശേഷമാണ് കുന്നുകളുടെ റാണി എന്ന വിശേഷണമുള്ള ഡാര്‍ജിലിങ്ങിലെ വിനോദസഞ്ചാരമേഖല വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്.
ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍, ഹോട്ടലുടമകള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് ഡാര്‍ജിലിങ്ങിലെ ഗോര്‍ഖാ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ രൂപം നല്‍കിയിരുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ഈ കമ്മിറ്റിയാണ് സമ്പദ്ഘടന തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരിക്കും പ്രവേശനം.
കമ്മിറ്റി തീരുമാനത്തെ ഗോര്‍ഖാ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് ബിനയ് തമാഗ് സ്വാഗതം ചെയ്തു.
വരുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും ആരോഗ്യക്ഷമത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഡാര്‍ജിലിങ് പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രണ്ടിടത്ത് പരിശോധനകളുണ്ടാവും. കൂടാതെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനകള്‍ക്ക് പ്രധാന കവാടത്തിനരികെ സംവിധാനമൊരുക്കണമെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Content Highlights: Darjeeling Travel, Darjeeling Tourism, Queen of Hills, Darjeeling Travel After Covid 19 Period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..