കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ല; ടൂറിസം മേഖലയ്ക്കു തിരിച്ചടി


വി.പി. ശ്രീലന്‍

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍ ഇപ്പോള്‍ വിദേശ സഞ്ചാരികളെ കാണാനില്ല. കോവിഡിനു ശേഷം കടലിനക്കരെയുള്ള സഞ്ചാരികളുടെ വരവ് വല്ലാതെ കുറഞ്ഞു. കൊച്ചി കാണാനെത്തുന്ന സഞ്ചാരികളില്‍ ഏറെയും വിദേശത്ത് നിന്നുള്ളവരായിരുന്നു.

പ്രതീകാത്മക ചിത്രം

ഫോര്‍ട്ട്‌കൊച്ചി: 'യു.കെ.യില്‍നിന്നുളള ഒരു പ്രൊഫസര്‍ ഓഗസ്റ്റില്‍ ഹോംസ്റ്റേയില്‍ പത്ത് ദിവസം മുറി ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വിളിച്ചു. അദ്ദേഹം ട്രിപ്പ് റദ്ദാക്കുകയാണ്. വിസ നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലത്രെ...' ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്റ്റേ നടത്തുന്ന സിയാദ് സാജ് പറയുന്നു. കോവിഡ് കാലത്ത് വിദേശ സഞ്ചാരികള്‍ക്ക് വിസ നല്‍കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പിന്‍വലിക്കാത്തത് കൊച്ചി പോലുള്ള ടൂറിസം കേന്ദ്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുകയാണ്.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി മേഖലകളില്‍ ഇപ്പോള്‍ വിദേശ സഞ്ചാരികളെ കാണാനില്ല. കോവിഡിനു ശേഷം കടലിനക്കരെയുള്ള സഞ്ചാരികളുടെ വരവ് വല്ലാതെ കുറഞ്ഞു. കൊച്ചി കാണാനെത്തുന്ന സഞ്ചാരികളില്‍ ഏറെയും വിദേശത്ത് നിന്നുള്ളവരായിരുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ 70 ശതമാനവും കൊച്ചിയില്‍ ഇറങ്ങും. കൊച്ചി ടൂറിസത്തിന് കരുത്തായി മാറിയതും വിദേശ സഞ്ചാരികളാണ്.

കോവിഡിനു ശേഷം പുതിയ സീസണ്‍ വരികയാണ്. ഓഗസ്റ്റില്‍ നെഹ്‌റു ട്രോഫി വള്ളംകളിയോടെ സഞ്ചാരികള്‍ കൊച്ചിയിലേക്ക് എത്തിത്തുടങ്ങുമെന്നായിരുന്നു ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. പക്ഷേ, വിദേശ സഞ്ചാരികളുടെ വരവുമായി ബന്ധപ്പെട്ട് വലിയ ആശങ്ക നിലനില്‍ക്കുകയാണ്.

വിദേശ ബുക്കിങ് കുറയുന്നു

വിദേശ രാജ്യങ്ങളില്‍നിന്നുള്ള അന്വേഷണങ്ങള്‍ കാര്യമായില്ല. ബുക്കിങ് വലിയ രീതിയില്‍ നടക്കേണ്ട കാലമാണിത്. സഞ്ചാരത്തിന് വളരെ നേരത്തേ തന്നെ സംവിധാനങ്ങള്‍ ഒരുക്കിവയ്ക്കുന്നവരാണ് വിദേശ സഞ്ചാരികള്‍. ആറു മാസം മുമ്പുതന്നെ താമസസ്ഥലവും മറ്റും അവര്‍ ഏര്‍പ്പാട് ചെയ്യം. കൊച്ചിയിലെ ഹോംസ്റ്റേകളിലെല്ലാം ഈ സമയത്ത് ബുക്കിങ് നടക്കാറുള്ളതാണ്. പതിവായി കൊച്ചി കാണാനെത്തുന്ന ധാരാളം വിദേശ സഞ്ചാരികളുണ്ട്. ക്രിസ്മസ്പുതുവര്‍ഷക്കാലത്ത് കൊച്ചിയിലെത്തുന്നവര്‍. അവരൊക്കെ വിളിക്കുന്നുണ്ടെങ്കിലും ട്രിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുന്നില്ലത്രെ. വിസ നിയന്ത്രണം തന്നെയാണ് പ്രശ്‌നം.

സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ അവധിക്കാലമാണ്. ആ നാടുകളില്‍നിന്ന് ധാരാളം സഞ്ചാരികള്‍ ഈ സമയത്ത് കൊച്ചിയില്‍ എത്താറുണ്ട്. പക്ഷേ, ഇത്തവണ അങ്ങനെ സഞ്ചാരികളുടെ വരവുണ്ടായില്ല. അന്വേഷണങ്ങള്‍ പോലുമുണ്ടായില്ലെന്ന് ഹോംസ്റ്റേ ഉടമകള്‍ പറയുന്നു. യു.കെ.യില്‍നിന്നാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്. അവരുടെ രണ്ടാം വീട് എന്ന വിശേഷണവും കൊച്ചിക്കുണ്ട്. വിസ നിയന്ത്രണം മാത്രമാണ് ഇവരുടെ വരവിന് ഇപ്പോള്‍ തടസ്സമാകുന്നത്. അതേസമയം ഇന്ത്യയില്‍നിന്ന് ധാരാളം വിദ്യാര്‍ഥികള്‍ യു.കെ.യിലേക്ക് പോകുന്നുണ്ട്. അതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

ഉടുത്തൊരുങ്ങി കൊച്ചി

സീസണ്‍ തുടങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. ഫോര്‍ട്ട്‌കൊച്ചിയിലെ ഹോംസ്റ്റേ സംരംഭകരും ഹോട്ടലുകളുമൊക്കെ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു ജനവിഭാഗം കൊച്ചി മേഖലയിലുണ്ട്. അവരൊക്കെ ഈ സീസണില്‍ വലിയ പ്രതീക്ഷ വയ്ക്കുകയാണ്. വലിയ ഹോട്ടലുകള്‍ മാത്രമല്ല, ചെറിയ ഭക്ഷണശാലകള്‍ വരെ തയ്യാറെടുപ്പുകള്‍ തുടങ്ങി. കരിക്ക് കച്ചവടക്കാരന്‍ മുതല്‍ വലിയ പുരാവസ്തു വില്പനക്കാരന്‍ വരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ബിനാലെയില്‍ പ്രതീക്ഷ

ഈ ഡിസംബറില്‍ കൊച്ചിയില്‍ ബിനാലെയുണ്ടാകും. ആ സമയം ധാരാളം വിദേശ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. അതിനുമുമ്പ് വിസ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വള്ളംകളി സംഘടിപ്പിക്കുന്ന പദ്ധതിയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനും ധാരാളം സഞ്ചാരികള്‍ എത്തിയേക്കും. ഇപ്പോള്‍ വടക്കെ ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ ധാരാളമായി കൊച്ചിയില്‍ വരുന്നുണ്ട്. മുമ്പ് കാണാത്തതാണിത്. ഇവരും കൊച്ചിയില്‍ താമസിക്കാന്‍ താത്പര്യം കാണിക്കുന്നുണ്ട്. ആഭ്യന്തര സഞ്ചാരികളുള്ളതാണ് കൊച്ചിക്ക് ഇപ്പോള്‍ ആശ്വാസം.

Content Highlights: covid -19 restrictions on visas and entry tourism kochi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented