Photo: Waseem Andrabi| Twitter
അതിമനോഹരമായ കാഴ്ചയാണ് കഴിഞ്ഞദിവസം ശ്രീനഗര്‍ നിവാസികള്‍ക്ക് മുന്നില്‍ തെളിഞ്ഞത്. സൂര്യരശ്മികളേറ്റ് തിളങ്ങുന്ന പിര്‍ പഞ്ചാല്‍ പര്‍വതം. അതും പഴയതിലും എത്രയോ വ്യക്തമായി.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആളുകളും വാഹനങ്ങളുമൊന്നും പുറത്തിറങ്ങാത്തതിനാല്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞതാണ് ഈ കാഴ്ചയ്ക്ക് പിന്നില്‍. ഹിമാചല്‍ പ്രദേശ് മുതല്‍ ജമ്മുവരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പര്‍വതത്തെ നേരത്തെയും ശ്രീനഗറില്‍ വെച്ച് കാണാമായിരുന്നെങ്കിലും ഇത്രയും വ്യക്തത അന്നൊന്നും ഉണ്ടായിരുന്നില്ല. ഫോട്ടോ ജേണലിസ്റ്റ് വസീം ആന്ദ്രാബി പകര്‍ത്തിയ ചിത്രം ട്വിറ്ററില്‍ ട്രെന്‍ഡാണിപ്പോള്‍. പ്രശസ്തമായ ഹസ്രത്ബാല്‍ ദേവാലയവും ഹരി പര്‍ബത് കോട്ടയും ചിത്രത്തില്‍ തെളിഞ്ഞുകാണാം.
പിര്‍ കി ഗലി എന്നും ഈ പര്‍വതത്തിന് പേരുണ്ട്. കാശ്മീരിലെ തന്നെ ഏറ്റവും ഭംഗിയുള്ള പര്‍വതം മുഗള്‍ റോഡ് വഴി രജൗരിയേയും പൂഞ്ച് ജില്ലയേയും ബന്ധിപ്പിക്കുന്നു. ഈ മാസം മൂന്നിന് പഞ്ചാബിലെ ജലന്ധറിലും സമാനരീതിയില്‍ ഒരു കാഴ്ച ദൃശ്യമായിരുന്നു. ധോലാധര്‍ മലനിരകളാണ് അന്ന് ജനങ്ങള്‍ കണ്ടത്. പതിറ്റാണ്ടിനിടെയുണ്ടായ കാഴ്ചയായിരുന്നു അത്.
Content Highlights: Covid 19 Lock Down, Pir Panjal Range in Kashmir, clearly visible from Srinagar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..