കോവിഡ് കാലത്തെ ഛത്രപതി ശിവജി ടെർമിനസ്: നാല്പത് ലക്ഷത്തോളം യാത്രക്കാരാണ് സാധാരണ നിലയിൽ ഈ സ്റ്റേഷൻ ഉപയോഗിക്കുന്നത്
മുംബൈ: ലോക്ഡൗൺ കാരണം മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്നവരിൽ 75 വിദേശ വിനോദസഞ്ചാരികളും.
ഇവരുടെ മടക്കയാത്രയ്ക്കായി കേന്ദ്രസർക്കാർ മുഖേന അതത് രാജ്യങ്ങളുമായി ബന്ധപ്പെട്ടു വരികയാണ് സംസ്ഥാന സർക്കാർ. ലോക്ഡൗൺ നീണ്ടുപോയതുകാരണം ഇപ്പോഴും മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന 75 വിദേശികളെയാണ് സംസ്ഥാന സർക്കാർ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇതിൽ ആറു പേർ ചികിത്സയ്ക്കായി മെഡിക്കൽ വിസയിൽ വന്നിട്ടുള്ളവരാണ്. ബാക്കിയുള്ളവർ ടൂറിസ്റ്റ് വിസയിൽ വന്നവരും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ സഹായം തേടി സംസ്ഥാന സർക്കാരിന് ഇ-മെയിൽ സന്ദേശം അയയ്ക്കുകയായിരുന്നു.
ഇതിനുപുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യത്യസ്ത ആവശ്യങ്ങൾക്കായി എത്തി മുംബൈയിൽ കുടുങ്ങിയവരും ഗൾഫിൽനിന്നു വരുംവഴി മുംബൈയിൽ ഇറങ്ങിയവരും നാട്ടിലെത്താനാവാതെ കഴിയുന്നുണ്ട്.
ഏപ്രിൽ 14-നു ശേഷം തിരിച്ചുപോകാം എന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ ലോക്ഡൗൺ നീട്ടിയതോടെ ആ പ്രതീക്ഷ ഇല്ലാതായി.
Content Highlights: Covid 19, 75 Foreign Tourists Trapped in Maharashtra Due to Lockdown, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..