Photo: Jamie Raina | AFP
കോവിഡ് മൂലം വീട്ടിനകത്തിരിക്കേണ്ട ഗതികേടിലാണ് സഞ്ചാരികള്‍. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യന്‍ സഞ്ചാരികളെ മിക്ക രാജ്യങ്ങളും വിലക്കിയിരിക്കുകയാണ്. എന്നാല്‍ കോവിഡിനിടയിലും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ് ചില രാജ്യങ്ങള്‍. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
മാലിദ്വീപ്
ജൂലായ് 15 മുതല്‍ മാലിദ്വീപ് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. മേയ് 13 മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ രാജ്യം വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ജൂലായ് 15 മുതല്‍ എടുത്തുമാറ്റും.
തായ്ലന്ഡ്
തായ്ലന്ഡില് നിലവില്‍ ഭാഗികമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ രാജ്യത്തുനിന്നുള്ള സഞ്ചാരികളെയും തായ്ലന്ഡ് സ്വീകരിക്കും. പക്ഷേ തായ്ലന്ഡില് വന്നിറങ്ങുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കണം.
സീഷെല്‍സ്
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സീഷെല്‍സിലേക്ക് പ്രവേശിക്കാം. പക്ഷേ ഒരു നിബന്ധനയുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാകൂ. അതോടൊപ്പം സീഷെല്‍സിലേക്ക് പറക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
തുര്‍ക്കി
മൂന്നാഴ്ച നീണ്ട ലോക്ക്ഡൗണിന് ശേഷം ഈയിടെയാണ് തുര്‍ക്കിയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് ജീവന് വെച്ചത്. ആദ്യം 14 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചതെങ്കിലും പിന്നീട് ആ നിലപാടില്‍ മാറ്റം വന്നു. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള സഞ്ചാരികള്‍ക്ക് തുര്‍ക്കിയിലേക്ക് പറക്കാം.
Content Highlights: Countries which are open for Indian Travellers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..