രാമനാമമുയര്‍ന്നില്ല; തേവര്‍ പുറത്തേക്കെഴുന്നള്ളിയില്ല, ശൂന്യമായി ശ്രീരാമ ക്ഷേത്രാങ്കണം


ആറാട്ടുപുഴ പൂരത്തിന് നടുനായകത്വം വഹിക്കേണ്ട തേവരുടെ പുറപ്പാടും അനുബന്ധ ചടങ്ങുകളും കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഉപേക്ഷിച്ചു.

തൃപ്രയാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട അടച്ചപ്പോൾ

തൃപ്രയാര്‍: ഭക്തരുടെ രാമനാമജപമുണ്ടായില്ല. തേവര്‍ എഴുന്നള്ളിയില്ല. ശ്രീരാമ ക്ഷേത്രാങ്കണം ശൂന്യമായിരുന്നു. തേവരുടെ പ്രസിദ്ധമായ മകീര്യം പൂരം പുറപ്പാട് നടക്കേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച. ആറാട്ടുപുഴ പൂരത്തിന് നടുനായകത്വം വഹിക്കേണ്ട തേവരുടെ പുറപ്പാടും അനുബന്ധ ചടങ്ങുകളും കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഉപേക്ഷിച്ചു.
ആറാട്ടുകള്‍, അകമ്പടിക്കാരും ഭക്തരുമൊത്തുള്ള ഗ്രാമപ്രദക്ഷിണം, ചാലുകുത്തല്‍, പള്ളിയോടത്തിലൂടെയുള്ള പുഴകടക്കല്‍, കിഴക്കേ നട പൂരം, അവിടങ്ങളിലെ പറയെടുപ്പും ആചാരങ്ങളും എല്ലാം ഉപേക്ഷിച്ചു. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍ തേവരുടെ മകീര്യം പുറപ്പാടാണ് നടക്കാറ്.
മണ്ഡപത്തില്‍ പറയും ബ്രാഹ്മണിപ്പാട്ടും കഴിഞ്ഞ് തേവരെ പുറത്തേക്കെഴുന്നള്ളിക്കുന്നതിനു മുന്‍പായി 'സങ്കടക്കാരുണ്ടോ' എന്ന് ചോദിക്കുന്ന പതിവുണ്ടായിരുന്നു.
കര്‍ക്കടകം രാശിയില്‍ മകീര്യം നക്ഷത്രത്തില്‍ പൂരം പുറപ്പാടിന് തേവരെ ഊരായ്മക്കാരുടെ അനുമതിയോടെയാണ് മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കാറ്. തുടര്‍ന്ന് ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തില്‍ പറയും കഴിഞ്ഞ് തേവരുടെ തിടമ്പ് സ്വര്‍ണ്ണക്കോലത്തില്‍ മൂന്ന് ആനകളുടെ അകമ്പടിയോടെ ക്ഷേത്ര മതില്‍ക്കകത്തും അഞ്ച് ആനകളുടെ അകമ്പടിയോടെ സേതു കുളത്തില്‍ ആറാട്ടിനായും എഴുന്നള്ളിക്കുന്നു.

ഈ സമയം ആയിരങ്ങളാണ് തേവരെ വണങ്ങാന്‍ എത്തുക പതിവ്.
Content Highlights: Corona Virus Threat, Thriprayar Temple, Makayiram Purappad Functions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented