നെടുമ്പാശ്ശേരി: ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയ 190 മാലദ്വീപ് സ്വദേശികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. മാലദ്വീപിയൻ എയർലൈൻസ് വിമാനം തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തി 190 പേരെയും കയറ്റി മാലദ്വീപിലേക്കു പോയി. വൈകീട്ട് നാലിന് കൊച്ചിയിലെത്തിയ വിമാനം 5.20-ന് മടങ്ങി.
വിനോദ സഞ്ചാരത്തിനും ചികിത്സയ്‍ക്കുമായി എത്തിയവരാണിവർ. എറണാകുളം ജില്ലയിൽ കഴിഞ്ഞിരുന്ന 149 പേരെ കുന്നംപുറം ജങ്ഷനിലെത്തിച്ച ശേഷം, ഇവിടെ നിന്ന് സർക്കാർ ഏർപ്പെടുത്തിയ ബസിലാണ് വിമാനത്താവളത്തിലേക്ക് അയച്ചത്.
വിമാനത്താവളത്തിൽ വിശദമായ പരിശോധനകൾക്കു ശേഷമാണ് ഇവരെ നാട്ടിലേക്കയച്ചത്.
ചൊവ്വാഴ്ച കൊച്ചിയിൽനിന്ന് ദുബായിലേക്ക് കാർഗോ സർവീസുണ്ട്. എമിറേറ്റ്സ് എയർലൈൻസ് വിമാനമാണ് പച്ചക്കറിയും മറ്റും കയറ്റിക്കൊണ്ടുപോകാനെത്തുന്നത്.
Content Highlights: Corona Virus Threat, 190 Maldives Natives Reached Home, Travel News, Corona Updates