
Photo: Karim Sahib| Mathrubhumi Library
അബുദാബി: കൊറോണ കരുതല്നടപടികളുടെ ഭാഗമായി അടച്ചിട്ട ബീച്ചുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നതായി മുനിസിപ്പാലിറ്റി അറിയിച്ചു. എല്ലാ ബീച്ചുകളും ശുചീകരിച്ച് അണുവിമുക്തമാക്കിയിട്ടുണ്ട്.
അതേസമയം, അബുദാബിയില്‍ ബോട്ട് സവാരിക്കും ഡസര്‍ട്ട് ക്യാമ്പുകള്‍ക്കും സഫാരികള്‍ക്കും ഫ്ളോട്ടിങ് ഭക്ഷണശാലകള്‍ക്കും പ്രവര്ത്തനവിലക്കേര്പ്പെടുത്തി. സാംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
വിലക്ക് ലംഘിക്കുന്നത് തടയാന്‍ വകുപ്പ് പ്രതിനിധികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. അടുത്ത അറിയിപ്പ് ലഭിക്കുന്നതുവരെ വിലക്ക് തുടരും.
Content Highlights: Corona Updates, Beaches Reopened in Abudhabi, Ban for Desert Camp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..