കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി സുരക്ഷിതവിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ആദ്യഘട്ടം വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി. സ്‌കൂളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ആദ്യഘട്ടത്തില്‍ വൈത്തിരി, മേപ്പാടി ഗ്രാമപ്പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് പ്രധാനപ്പെട്ട മുഴുവന്‍ വിനോദസഞ്ചാര മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും-  മന്ത്രി പറഞ്ഞു.

വൈത്തിരി പഞ്ചായത്തില്‍ ആദ്യഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത 3680 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ സുഭദ്ര നായര്‍, ഡോ. ബി. അഭിലാഷ്, ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, വി. മുഹമ്മദ് സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Complete vaccination in tourism sector, tourism minister P.A.Muhammed Riyas, travel news