ദാസമയം മഞ്ഞുപുതച്ചുനില്‍ക്കുന്ന അരുണാചല്‍ പ്രദേശിലെ തവാങ് സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ മഞ്ഞും മലയും തണുപ്പുമെല്ലാം താണ്ടി വേണം എത്താന്‍. എല്ലാ യാത്രികര്‍ക്കും ഇവിടേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനിമുതല്‍ ആ പ്രശനം പരിഹരിക്കപ്പെടും.

തവാങ്ങിലേക്ക് ടോയ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് ഇക്കാര്യം അറിയിച്ചത്. ഷിംല-കല്‍ക്ക റൂട്ടിലോടുന്ന ടോയ് ട്രെയിനിന് സമാനമായ സര്‍വീസാണ് തവാങ്ങില്‍ ആരംഭിക്കുക.

മൂന്ന് ബോഗികളാണ് ടോയ് ട്രെയിനിലുണ്ടാകുക. ഓരോന്നിലും 12 വീതം യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. തവാങ്ങിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ അത് വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കുക. 

മഞ്ഞുമലകള്‍ക്ക് പുറമേ തവാങ്ങിലെ ബുദ്ധ വിഹാരവും ലോകപ്രശസ്തമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണിവിടം. ഇവിടത്തെ പൊട്ടല കൊട്ടാരവും ലോകപ്രശസ്തമാണ്. 

Content Highlights: Coming soon to Tawang a toy train