ചിക്കബെല്ലാപുരയില്‍ 112 അടി ഉയരമുള്ള ആദിയോഗി പ്രതിമ; നിര്‍മ്മാണം ഇഷ ഫൗണ്ടേഷന്‍


ചിക്കബെല്ലാപുരയിൽ നിർമിച്ച 112 അടി ഉയരമുള്ള ആദിയോഗി പ്രതിമ

ബെംഗളൂരുവിനടുത്ത് ചിക്കബെല്ലാപുരയില്‍ ഇഷ ഫൗണ്ടേഷന്‍ നിര്‍മിച്ച 112 അടി ഉയരമുള്ള ആദിയോഗി ശിവപ്രതിമ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനാവരണം ചെയ്തു. കോയമ്പത്തൂര്‍ ഇഷ യോഗാ സെന്ററിലെ ആദിയോഗി പ്രതിമയുടെ മാതൃകയില്‍ നിര്‍മിച്ചതാണിത്. ചിക്കബെല്ലാപുരയിലെ നന്ദി ഹില്‍സിന് സമീപമാണ് പ്രതിമ നിര്‍മിച്ചത്.

കര്‍ണാടകയില്‍ ആദിയോഗി പ്രതിമ സ്ഥാപിതമായതില്‍ സന്തോഷമുണ്ടെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഇതിന് അവസരമൊരുക്കിയ ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവിനെ അദ്ദേഹം അഭിനന്ദിച്ചു. ജഗ്ഗി വാസുദേവ്, വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്, ആരോഗ്യമന്ത്രി കെ. സുധാകര്‍ എന്നിവരും സംബന്ധിച്ചു.

ചടങ്ങിനുശേഷം കന്നഡ നാടോടി നൃത്തരൂപങ്ങളുടെ ആവിഷ്‌കാരം, കേരളത്തില്‍നിന്നെത്തിയ കലാകാരന്മാരുടെ തെയ്യം അവതരണം, 'ആദിയോഗി ദിവ്യ ദര്‍ശനം' എന്ന പേരില്‍ പ്രതിമയെക്കുറിച്ച് വിവരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവ നടന്നു. 14 മിനിറ്റുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എല്ലാ ദിവസവും വൈകീട്ട് നടക്കുമെന്ന് ഇഷ ഫൗണ്ടേഷന്‍ അറിയിച്ചു.

Content Highlights: CM Bommai unveils 112-ft bust of ‘Adiyogi Shiva’ in Karnataka’s Chikkaballapur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented