റ്റലി : യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ വീണ്ടും ഇടംനേടിയിരിക്കുകയാണ് ഇറ്റലി. ബൊലോന നഗരത്തിലെ ചരിത്രപ്രസിദ്ധമായ പോർട്ടിക്കോകളാണ് യുനെസ്കോയുടെ അംഗീകാരത്തിന് ഇപ്പോൾ അർഹമായിരിക്കുന്നത്. ഇതോടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇറ്റലി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.

കൃത്യമായ അകലം പാലിച്ചുകൊണ്ട് ഒന്നിലധികം നിരകളുള്ള മേൽക്കൂരയുടെ ഘടനയാണ് പോർട്ടിക്കോയുടേത്. നിർമിതികളിൽ ഏറ്റവും മികച്ച ഉദാഹരണമാണ് ഇവയുടേത്. വാസ്തുവിദ്യയുടെ അല്ലെങ്കിൽ ലാൻഡ്സ്കേപ്പിന്റെ ഉത്തമ ഉദാഹരണമാണ് പോർട്ടിക്കോകളെന്നും യുനെസ്കോ അഭിപ്രായപ്പെട്ടു.

നീണ്ട ചരിത്രം വഹിക്കുന്ന നഗരം കൂടിയാണ് ബൊലോന. മധ്യകാലഘട്ടത്തിന്റെ വിസ്മയകരമായ ഓർമ കാഴ്ചയിൽ നിറക്കുന്നു ഈ നഗരം. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരം കൂടിയാണിത്. നഗരത്തിലെ ചില പോർട്ടിക്കോകൾ മരം കൊണ്ടും മറ്റുള്ളവ കല്ല്, ഇഷ്ടിക എന്നിവ കൊണ്ടുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്.

porticoe bologna

നഗരത്തിലെ നടപ്പാതകൾക്കും റോഡുകൾക്കുമെല്ലാം പ്രത്യേകമായ ഭംഗി സമ്മാനിക്കു്നവയാണ് പോർട്ടിക്കോകൾ. ബൊലോനയുടെ മുഖം തന്നെയായി മാറുന്നു ഇവ. പൈതൃകപട്ടികയിൽ ഉൾപ്പെട്ടതോടെ വരുംവർഷങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നഗരമായി മാറും ബൊലോന.

Content highlights :city of italy named bologna is latest world heritage site in unesco