കുഞ്ചിത്തണ്ണി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ആനമുടി മലനിരകളുടെ ഭാഗമായ ചൊക്രമുടിയുടെ ഉയരങ്ങളിലേക്ക് ഇനി മുതല്‍ സാഹസിക െട്രക്കിങ്ങിന് പദ്ധതി. ചൊക്രമുടി വികസന സമിതിയും വനംവകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന 'ചൊക്രമുടി ട്രെക്കിങ് പദ്ധതി തിങ്കളാഴ്ച നടന്ന ചടങ്ങില്‍ സി.സി.എഫ്. പദ്മാ മൊഹന്തി ഉദ്ഘാടനം ചെയ്തു.
മൂന്നാര്‍ ഡി.എഫ്.ഒ. എം.വി. കണ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എ.സി.എഫ്. മാര്‍ട്ടിന്‍ ലോവല്‍, ദേവികുളം റേഞ്ച് ഓഫീസര്‍ വി.എസ്.സിനില്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നാറില്‍നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ദേവികുളം ഗ്യാപ് റോഡിന് സമീപത്തെ താത്കാലിക ട്രെക്കിങ് സെന്ററില്‍നിന്നാണ് സഞ്ചാരികള്‍ക്കുള്ള അനുമതിയും പാസും ലഭിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് 400 രൂപയും, വിദേശ ടൂറിസ്റ്റുകള്‍ക്ക് 600 രൂപയുമാണ് ഫീസ്. ട്രെക്കിങ്ങിന് ആദിവാസി ഗൈഡുകളുടെയും വനംവകുപ്പിന്റെയും സഹായം ലഭിക്കും. മൂന്നര കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മലയുടെ നെറുകയിലെത്താം.

നീലക്കുറിഞ്ഞി ചെടികള്‍ വയലറ്റ് വസന്തം തീര്‍ക്കാറുള്ള ചൊക്രമുടിക്ക് സമുദ്രനിരപ്പില്‍നിന്ന് 7,200 അടി ഉയരമുണ്ട്. രാജമലയ്ക്കും മീശപ്പുലിമലയ്ക്കും പുറമേ വരയാടുകള്‍ കാണപ്പെടുന്ന പ്രദേശമാണിവിടം. വിദേശീയരും സ്വദേശീയരുമായ നിരവധി സഞ്ചാരികള്‍ ആദ്യദിനങ്ങളില്‍ തന്നെ സാഹസികയാത്രയ്ക്കായി ഇവിടെയെത്തി. വിദേശീയരും സ്വദേശീയരുമായ നിരവധി സഞ്ചാരികള്‍ ആദ്യദിനങ്ങളില്‍ തന്നെ സാഹസികയാത്രയ്ക്കായി ഇവിടെയെത്തി.
Content Highlights: Chokramudi Trekking, Kerala Tourists Spots, Idukki Tourism, Mathrubhumi Yathra