വനത്തിൽ വാഹനം നിർത്തി ആനകളുടെ ഫോട്ടോ എടുക്കുന്ന സഞ്ചാരി
ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ റിവേഴ്സ് സ്ളിപ്പ് സിസ്റ്റം നടപ്പാക്കുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ മറയൂര്‍ ചിന്നാര്വരെയുള്ള അന്തസ്സംസ്ഥാന പാതയില്‍ 16 കിലോമീറ്റര്‍ ദൂരം സുരക്ഷിതമായ യാത്ര ഒരുക്കാനും വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാര്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നതതും പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും തടയുവാനുമാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടുതീ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലും ലക്ഷ്യമിടുന്നു. ഒന്നര കൊമ്പന്റെ ആക്രമണത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുമണി വരെയാണ് പദ്ധതി നടപ്പാക്കുന്ന സമയം.
റിവേഴ്സ് സ്ളിപ്പ് സിസ്റ്റം
മറയൂരിന് സമീപം കരിമൂട്ടി ചെക്ക് പോസ്റ്റിനും കേരള, തമിഴ്നാട് അതിര്‍ത്തിയായ ചിന്നാര്‍ ചെക്ക് പോസ്റ്റിനുമിടയിലുള്ള 16 കിലോമീറ്റര്‍ ദൂരമാണ് പദ്ധതി നടപ്പാക്കുന്നത്. മറയൂരില്‍നിന്ന് ഉദുമലൈയിലേക്ക് പോകുന്ന വാഹന ഉടമകള്‍ കരിമൂട്ടി ചെക്ക് പോസ്റ്റില്‍ വാഹനനമ്പരും യാത്രക്കാരുടെ എണ്ണവും ഡ്രൈവറുടെ പേരും സമയവും പോകേണ്ട സ്ഥലവും വാഹനത്തിലുള്ള പ്ളാസ്റ്റിക് വസ്തുക്കളുടെ വിവരങ്ങളും തയ്യാറാക്കിെവച്ചിരിക്കുന്ന സ്ളിപ്പില്‍ രണ്ടിടത്തായി എഴുതി നല്‍കണം.
സ്ളിപ്പിലെ നിബന്ധനകള്‍ പാലിച്ചുകൊള്ളാമെന്ന സത്യവാങ്മൂലം ഒപ്പിട്ടുനല്‍കണം. ഇതില്‍ ഒരെണ്ണം കീറി ഉദ്യോഗസ്ഥന്റെ ഒപ്പോടുകൂടി വാഹന ഉടമയ്ക്ക് നല്‍കും. ഈ സ്ളിപ്പ് അതിര്‍ത്തി ചെക്ക് പോസ്റ്റായ ചിന്നാറില്‍ വനംവകുപ്പ് അധികൃതര്‍ക്ക് വാഹന ഉടമ നല്‍കണം. 16 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് പരമാവധി 40 മിനിറ്റാണ് എടുക്കുന്നത്. മറ്റ് സാങ്കേതികമായ കാരണങ്ങളില്ലാതെ ഈ സമയപരിധിക്കുള്ളില്‍ കടന്നുപോകാതെ വരുന്ന വാഹനങ്ങളില്‍നിന്നും പിഴയായി എക്കോ ക്ളിനിങ് ചാര്‍ജ് 2000 രൂപയും ഈടാക്കും.
.jpg?$p=22d1829&&q=0.8)
അനുമതി ഇല്ലാതെ വനത്തിനുള്ളില്‍ പ്രവേശിച്ചതിന് നിയമ നടപടികളും നേരിടേണ്ടിവരും. മടങ്ങിവരുമ്പോള്‍ ചിന്നാറില്‍നിന്ന് സ്ളിപ്പ് വാങ്ങി കരിമൂട്ടിയില് നല്‍കണം. വനത്തിനുള്ളില്‍ ആവശ്യമില്ലാതെ വാഹനം നിര്‍ത്തുന്നതും വനത്തിനുള്ളില്‍ പ്രവേശിക്കുന്നതും തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചാലക്കുടി വാഴച്ചാലില്‍ മാത്രമാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് സ്ളിപ്പ് സംവിധാനം നടപ്പാക്കുന്നത്. വാഴച്ചാല്‍ ചെക്ക് പോസ്റ്റിനും വാള്‍പ്പാറ മലക്കപ്പാറ ചെക്ക് പോസ്റ്റിനും ഇടയിലാണ് ഈ പദ്ധതി. ഇവിടെ വൈകീട്ട് ആറുമണി മുതല്‍ രാവിലെ ആറുമണിവരെ യാത്ര നിരോധനമാണ്. ചിന്നാറില്‍ യാത്ര നിരോധനം ഇല്ല.
നിബന്ധനകള്‍
വനത്തിലോ റോഡരികിലെ വെള്ളച്ചാട്ടത്തിലോ പ്രവേശിക്കരുത്. വനത്തിനുള്ളില്‍ വാഹനം പാര്‍ക്കുചെയ്യരുത്. 30 കിലോമീറ്റര്‍ വേഗത. മാലിന്യങ്ങള്‍ നിഷേപിക്കരുത്. വന്യജീവികളെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ആഹാരം കൊടുക്കുകയോ ചെയ്യരുത്. മദ്യം കൊണ്ടുപോകരുത്. സിഗററ്റ് കുറ്റികള്‍ വലിച്ചെറിയരുത്. മരങ്ങള്‍ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യരുത്.
Content Highlights: chinnar wildlife sanctuary reverse slip system
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..