Photo: goshopbeijing.com/
ചൈനയില്‍ ക്ഷേത്ര ടൂറിസം മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്ട്. എല്ലാ വാരാന്ത്യങ്ങളിലും ചൈനയിലെ വിവിധ ബുദ്ധമത ക്ഷേത്രങ്ങളിലേക്ക് സന്ദര്‍ശക പ്രവാഹമാണെന്ന് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാവല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ പ്രകാരം ഓരോ വര്‍ഷം പിന്നിടുമ്പോഴും ക്ഷേത്ര സന്ദര്‍ശനം ബുക്ക് ചെയ്യുന്ന ചൈനക്കാരുടെ എണ്ണം മൂന്നിരട്ടിയായാണ് വര്‍ധിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗവും യുവാക്കളാണെന്നതാണ് മറ്റൊരു കൗതുകം.
ചൈന മെയിന്‍ലാന്‍ഡിലെ പ്രധാന ടൂറിസ്റ്റ് ഏജന്‍സിയായ സി-ട്രിപ്പിന്റെ കണക്കുകള്‍ പ്രകാരം സമീപകാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി ബുക്ക് ചെയ്തവരില്‍ അമ്പത് ശതമാനത്തോളം ചൈനക്കാരും തൊണ്ണൂറുകള്‍ക്ക് ശേഷം ജനിച്ച യുവാക്കളാണ്. ഈ കണക്കുകള്‍ പ്രകാരം ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശനത്തിനായുള്ള ബുക്കിങ്ങില്‍ ചൈനയിലുണ്ടായ വര്‍ധനവ് വര്‍ഷത്തില്‍ 310 ശതമാനമാണ്.
വ്യക്തി ജീവിതത്തിലും തൊഴിലിടത്തുമെല്ലാമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷതേടാനാണ് ചൈനീസ് യുവാക്കള്‍ ബുദ്ധക്ഷേത്രങ്ങളിലേക്ക് എത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ക്ഷേത്ര സംബന്ധിയായ ഓണ്‍ലൈന്‍ സെര്‍ച്ചുകളിലും വന്‍ വര്‍ധനവുണ്ടായി. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലും ക്ഷേത്രങ്ങളിലെ സന്ദര്‍ശന അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും വര്‍ധിച്ചു
ബെയ്ജിങിലെ പ്രധാന ബുദ്ധ ക്ഷേത്രങ്ങളിലൊന്നായ ലാമ ടെമ്പിളില്‍ കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം മാത്രമെത്തിയത് 40000 ത്തോളം സന്ദര്‍ശകരാണ്. ബെയ്ജിങിലെ വോഫോ ടെമ്പിളും സമീപകാലത്ത് വലിയ രീതിയില്‍ സന്ദര്‍ശകര്‍ എത്തിയ ക്ഷേത്രങ്ങളിലൊന്നാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ബെയ്ജിങ് ന്യൂസില്‍ യുവാക്കളുടെ ക്ഷേത്ര പ്രണയത്തെ വിമര്‍ശിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.
Content Highlights: China's temple tourism booms as youth visit Buddhist shrines in droves
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..