ഊട്ടിയിലെ സസ്യോദ്യാനം പുഷ്പമേളയ്ക്കായി ഒരുങ്ങിയപ്പോൾ
ഊട്ടി: ഊട്ടി പുഷ്പമേള വെള്ളിയാഴ്ചമുതല്‍ അഞ്ചുദിവസമായി നടക്കും. ഊട്ടി സസ്യോദ്യാനത്തില്‍ നടക്കുന്ന പുഷ്പമേള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും.
35,000 ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികളും പൂക്കള്‍കൊണ്ടൊരുക്കിയ വിവിധ രൂപങ്ങളും ഉദ്യാനം മുഴുവന്‍ വര്‍ണം വിതറിയതുപോലെ പൂത്തുനില്‍ക്കുന്ന ചെടികളും സന്ദര്‍ശകരുടെ മനം കവരും. 124ാമത്തെ പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്. എം.ആര്‍.സി., ഡി.എസ്.എസ്.സി., എസ്.ബി.ഐ., വനംവകുപ്പ്, വിവിധ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ ഒരുക്കുന്ന സ്റ്റാളുകള്‍ മേളയിലുണ്ടാകും. പുഷ്പമേള കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ മൂന്നുലക്ഷത്തോളം സഞ്ചാരികള്‍ എത്തുമെന്നാണ് കരുതുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തിനുള്ളില്‍ വലിയവാഹനങ്ങള്‍ അനുവദിക്കില്ല. സഞ്ചാരികള്‍ക്ക് ഉല്ലാസകേന്ദ്രങ്ങളില്‍ എത്താന്‍ പ്രത്യേക സര്‍ക്യൂട്ട് ബസ് സര്‍വീസ് ഉണ്ട്. ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. ബോട്ട് ഹൗസ്, ഫിംഗര്‍ പോസ്റ്റ്, സസ്യോദ്യാനം, ദോഡാബെട്ട്, റോസ് ഗാര്‍ഡന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ വഴിയാണ് സര്‍ക്യൂട്ട് ബസ് സര്‍വീസ്. മേള 24ന് സമാപിക്കും.
Content Highlights: 124th annual flower show in Ooty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..