ബ്രിട്ടീഷ് വാസ്തു സൗന്ദര്യം തുളുമ്പുന്ന വിക്ടോറിയ ഹാള്‍; സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കോര്‍പ്പറേഷന്‍


ബ്രിട്ടീഷ് വാസ്തുവിദ്യയുടെ ഏറ്റവുംമികച്ച ഉദാഹരണങ്ങളിലൊന്നാണിത്. ചെന്നൈയില്‍ ആദ്യമായി സിനിമാപ്രദര്‍ശനം നടന്നത് ഇവിടെയാണ്.

വിക്ടോറിയ ഹാൾ

ചെന്നൈ: ബ്രിട്ടീഷ് വാസ്തുശില്പ സൗന്ദര്യം തുളുമ്പുന്ന ചെന്നൈയിലെ ചരിത്രപ്രസിദ്ധമായ വിക്ടോറിയ ഹാള്‍ മുഖംമിനുക്കുന്നു. കുടുംബമായെത്തുന്നവരെ ആകര്‍ഷിക്കുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനാണ് ചെന്നൈ കോര്‍പ്പറേഷന്റെ തീരുമാനം.

റിപ്പണ്‍ ബില്‍ഡിങ്ങിനും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള വിക്‌ടോറിയ ഹാള്‍ സന്ദര്‍ശകരെത്താത്തതിനാല്‍ കുറച്ചുകാലമായി പ്രൗഢിനഷ്ടപ്പെട്ട നിലയിലാണ്. അത് മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

കുടുംബങ്ങളുേടയും കലാസ്വാദകരുടെയും ഇഷ്ട ഇടമാക്കിമാറ്റാനുള്ള തരത്തിലാണ് നവീകരണ രൂപകല്‍പ്പനതയ്യാറാക്കിയത്. അതിന്റെ ഭാഗമായി ഫുഡ് കോര്‍ട്ടുകള്‍ നിര്‍മിക്കുകയും കലാപ്രദര്‍ശനങ്ങള്‍ നടത്താന്‍ അനുമതി നല്‍കുകയുംചെയ്യും.

നവീകരണത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. കെട്ടിടത്തിനു ചുറ്റിലുമായാണ് ഫുഡ് കോര്‍ട്ടുകള്‍ ഒരുക്കുക. നഗരചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്താന്‍ മ്യൂസിയവും സ്ഥാപിക്കും. വിവിധ എംബസികള്‍ക്ക് അവരുടെ രാജ്യങ്ങളുടെ ചരിത്രംം വെളിപ്പെടുത്താന്‍ അവസരംനല്‍കും. സന്ദര്‍ശകര്‍ക്കുണ്ടാകുന്ന ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ മ്യൂസിയത്തിലെ തീം മാറ്റിക്കൊണ്ടിരിക്കും.

നിശ്ചിത വാടക ഏര്‍പ്പെടുത്തി കലാകാരന്മാര്‍ക്കും കരകൗശലക്കാര്‍ക്കും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കും. കെട്ടിടത്തിന്റെ രണ്ടാംനില യോഗങ്ങള്‍ നടത്താനുള്ള ഹാളാക്കി മാറ്റും. കെട്ടിടത്തിന്റെ പൈതൃകം നിലനിര്‍ത്തിക്കെണ്ടുതന്നെയാവും നവീകരണം.

ഇതിനായി 40 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന ടൂറിസംവകുപ്പ് സമ്മതിച്ചു. വിക്ടോറിയ ഹാള്‍ നവീകരിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പൈതൃക ഘടനകള്‍ നവീകരിക്കുന്നതില്‍ പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികളെ ലഭ്യമല്ലാത്തതിനാല്‍ തടസ്സപ്പെട്ടു.

വിക്ടോറിയ രാജ്ഞിയുടെ സുവര്‍ണ ജൂബിലിയുടെ സ്മരണയ്ക്കായാണ് 1888-1890 കാലഘട്ടത്തില്‍ കെട്ടിടംനിര്‍മിച്ചത്.

ബ്രിട്ടീഷ് വാസ്തുവിദ്യയുടെ ഏറ്റവുംമികച്ച ഉദാഹരണങ്ങളിലൊന്നാണിത്. ചെന്നൈയില്‍ ആദ്യമായി സിനിമാപ്രദര്‍ശനം നടന്നത് ഇവിടെയാണ്.

ഗാന്ധിജി, സ്വാമി വിവേകാനന്ദന്‍, ഗോപാലകൃഷ്ണ ഗോഖലെ, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തുടങ്ങിയവരുടെ പാദസ്പര്‍ശമേറ്റു. 1916 നവംബര്‍ 20ന് ജസ്റ്റീസ് പാര്‍ട്ടി ആവിര്‍ഭവിക്കുന്നതും ഇവിടെവെച്ചാണ്. ദ്രാവിഡപ്രസ്ഥാനത്തിന് തുടക്കം കുറിക്കാനിടയാക്കിയ പാര്‍ട്ടിയാണിത്.

Content Highlights: chennai victoria hall tourist destination Tamil Nadu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented