Photo: www.twitter.com
കാശി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചാര്‍ധാം യാത്ര ഇത്തവണയും റദ്ദാക്കി. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയത്.
എന്നാല്‍ വിശ്വാസികള്‍ക്ക് യാത്രയില്‍ ഓണ്‍ലൈനായി പങ്കെടുക്കാം. അതിനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കും. എല്ലാ വര്‍ഷവും ഒരിക്കല്‍ മാത്രം നടക്കുന്ന യാത്രയാണ് ചാര്‍ധാം. ഇന്ത്യയിലെ നാല് ഹിമാലയന്‍ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണിത്. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങള്‍ ചാര്‍ധാം യാത്രയില്‍ ഉള്‍പ്പെടും.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ചാര്‍ധാമില്‍ പങ്കെടുക്കാനാവില്ല. പക്ഷേ ക്ഷേത്രത്തിലെ പൂജകള്‍ കൃത്യമായി നടക്കും. ഇത് ഓണ്‍ലൈനായി ഭക്തര്‍ക്ക് കാണാം.
രാവിലെ അഞ്ചുമുതല്‍ കേദാര്‍നാഥിലെയും 4.15 മുതല്‍ ബദ്രിനാഥിലെയും പൂജകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി കാണാം. ഗംഗോത്രി രാവിലെ 7.30 നും തുറക്കും. യമുനോത്രി നാളെ മുതലാണ് തുറക്കുക. ഉത്തരാഖണ്ഡ് ടൂറിസം പേജിലൂടെയാണ് ഓണ്‍ലൈന്‍ യാത്രയില്‍ പങ്കെടുക്കാനാകുക.
Content Highlights: Char Dham Yatra suspended; only virtual access to temples allowed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..