ബദരിനാഥ്
ചാര്‍ധാം യാത്രയ്ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 22 ന് ആരംഭിക്കുന്ന യാത്രക്കായി ഉത്തരാഖണ്ഡിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാത്ത ഒരാളെ പോലും ചാര്‍ധാം യാത്രയ്ക്ക് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
https://regitsrationandtouristcare.uk.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ചാര്‍ധാം യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിലവില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്യുകയോ അല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാം. ഒരാള്‍ക്ക് ഒറ്റക്കും കുടുംബാംഗങ്ങളെ ഉള്‍കൊള്ളിച്ചും രജിസ്റ്റര്‍ ചെയ്യാനാകും. മുഴുവന്‍ പേരും ശരിയായ മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ഒരു പാസ്‌വേഡും നല്‍കണം.
സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്തയാളുടെ പേരുള്ള ഡാഷ്‌ബോര്‍ഡ് കാണാന്‍ സാധിക്കും. ക്രിയേറ്റ്/ മാനേജ് യുവര്‍ ടൂര്‍ എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി യാത്രയുടെ സ്വഭാവം, പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍, സഹയാത്രികരുടെ വിവരങ്ങള്‍, തിയ്യതികള്‍ തുടങ്ങിയവ നല്‍കണം.
ഈ വിവരങ്ങള്‍ സേവ് ചെയ്താല്‍ രജിസ്‌ട്രേഷനുള്ള ഓപ്ഷന്‍ ലഭിക്കും. പോകാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് ഈ ഫോം പൂരിപ്പിക്കണം. ഇത് വിജയകരമായി സേവ് ചെയ്താല്‍ നിങ്ങളുടെ രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ ലഭിക്കും. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുന്ന ഈ രേഖ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.
അതോടൊപ്പം രെജിസ്‌ട്രേഷന്‍ ഐഡി ഉള്‍പ്പെടുന്ന ഒരു എസ്.എം.എസ് മൊബൈലിലേക്ക് വരും. വെരിഫിക്കേഷന് ശേഷം ഒരു 'യാത്രി' സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ സഹായങ്ങള്‍ക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയര്‍ എന്ന ആപ്പും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
യാത്രയ്ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കും
ചാര്‍ധാം യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ഷനമാക്കാനുള്ള തീരുമാനം എടുത്തത്. ഭൂമിയില്‍ വിള്ളല്‍കണ്ട ജോഷിമഠിലെ അപകടമേഖലകളില്‍ ബോര്‍ഡല്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ സംഘങ്ങളെ നിയമിക്കാനും പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനവും സജ്ജീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജോഷിമഠില്‍ നിരത്തുകളിലോ, കെട്ടിടങ്ങളിലോ പുതിയ വിള്ളലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഗംഗോത്രിയും യമുനോത്രിയും ഏപ്രില്‍ 22നാണ് തുറക്കുക. കേദാര്‍നാഥ് 26നും ബദരീനാഥ് 27നും തുറക്കും. നേരത്തെ ഉത്തരാഖണ്ഡില്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജോഷിമഠിലും ബദരീനാഥിലും ഉണ്ടാകുന്ന ഭൂമി ഇടിഞ്ഞുതാഴലും വിണ്ടുകീറലും തുടരുന്നതിനിടെയാണ് ഭൂകമ്പ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷം നിര്‍ത്തിവെച്ച യാത്ര കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. പ്രതികൂലമായ കാലാവസ്ഥയിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിരവധി തീര്‍ഥാടകര്‍ മരണപ്പെടാറുണ്ട്. ഹൃദയാഘാതം മൂലമാണ് ഇവരില്‍ ഭൂരിപക്ഷം ആളുകളും മരണപ്പെട്ടതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ചാര്‍ധാം യാത്രയ്ക്ക് എത്താറുള്ളത്.
Content Highlights: Char Dham 2023 online registration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..