സമ്മാനം അഞ്ചുകോടി 90 ലക്ഷം; ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഫൈനല്‍ ശനിയാഴ്ച


ചാമ്പ്യൻസ് ബോട്ട് ലീഗ്

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഫൈനല്‍ മത്സരവും ശനിയാഴ്ച രണ്ടിന് കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു. റാവീസ് ഹോട്ടലിനുസമീപം തുടങ്ങി കൊല്ലം ബോട്ടുജെട്ടിവരെ പ്രത്യേകം തയ്യാറാക്കിയ മൂന്നു ട്രാക്കുകളിലായാണ് മത്സരം. 2011ല്‍ തുടങ്ങിയ പ്രസിഡന്റ്‌സ് ട്രോഫിയുടെ എട്ടാമത് എഡിഷനും വിനോദസഞ്ചാരവകുപ്പ് നടത്തുന്ന ചാമ്പ്യന്‍സ് ട്രോഫി ബോട്ട് ലീഗ് രണ്ടാം സീസണ്‍ 12ാമത് മത്സരത്തിനുമാണ് ഇവിടം വേദിയാകുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒന്‍പതു ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും. പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തില്‍ അഞ്ച് വിഭാഗങ്ങളിലായി 15 വള്ളങ്ങളാണ് പങ്കെടുക്കുന്നത്. വെപ്പ് എ ഗ്രേഡ്, ഇരട്ടുകുത്തി എ ഗ്രേഡ്, ഇരട്ടുകുത്തി ബി ഗ്രേഡ്, വനിതകളുടെ തെക്കനോടി വിഭാഗങ്ങളിലായാണ് മത്സരം. വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ജലഘോഷയാത്രയ്ക്കുശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം, തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍, ചാമ്പ്യന്‍സ് ലീഗ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ എന്നക്രമത്തിലാണ് മത്സരം.



വിജയിക്ക് പ്രസിഡന്റ്‌സ് ട്രോഫി നല്‍കും. ചാമ്പ്യന്‍സ് ലീഗ് ഒന്നാംസ്ഥാനക്കാര്‍ക്ക് 25 ലക്ഷം, രണ്ടാംസ്ഥാനക്കാര്‍ക്ക് 15 ലക്ഷം, മൂന്നാംസ്ഥാനത്തിന് 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. ഇതുവരെയുള്ള പോയന്റുകളുടെ കൂടെ കൊല്ലത്തുനടക്കുന്ന മത്സരത്തിലെ പോയന്റ് കൂടി ചേര്‍ത്താണ് സ്ഥാനം നിര്‍ണയിക്കുന്നത്. ശനിയാഴ്ചത്തെ മത്സരത്തില്‍ ഈ പോയന്റ് നിലയ്ക്ക് പുറത്തുള്ളവരാണ് ഒന്നാംസ്ഥാനത്തെത്തുന്നതെങ്കില്‍ അഞ്ചുലക്ഷം, രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് മൂന്നുലക്ഷം, മൂന്നാംസ്ഥാനത്തിന് ഒരുലക്ഷം എന്നിങ്ങനെയും കാഷ് പ്രൈസ് നല്‍കും.

ചെറുവള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനത്തിന് 20,000 രൂപ, രണ്ടാംസ്ഥാനത്തിന് 15,000 എന്നിങ്ങനെയാണ് സമ്മാനം. മൊത്തം അഞ്ചുകോടി 90 ലക്ഷം രൂപയാണ് ചാമ്പ്യന്‍സ് ലീഗിനുമാത്രം സമ്മാനമായി നല്‍കുന്നത്. ആലപ്പുഴ നെഹ്‌റുട്രോഫിയില്‍ തുടങ്ങി കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി നടത്തിയ 11 മത്സരങ്ങള്‍ക്കുശേഷമാണ് കൊല്ലത്തെ ഫൈനല്‍. എം.എല്‍.എ.മാരായ എം.മുകേഷ്, എം.നൗഷാദ്, ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ആര്‍.കെ.കുറുപ്പ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Champions Boat League final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented