ഇനി ടൂര്‍ പോകാനും സ്‌കൂളില്‍ പഠിപ്പിക്കും; ടൂറിസം വകുപ്പുമായി ചേര്‍ന്ന് സിബിഎസ്ഇ ക്ലബ്ബുകള്‍


കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയുമായി സഹകരിക്കാന്‍ സി.ബി.എസ്.ഇ. ധാരണയായി.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

കോട്ടയം: വിനോദസഞ്ചാര വൈവിധ്യങ്ങളിലേക്ക് യുവതലമുറയെ ക്ഷണിച്ച് സ്‌കൂളുകളില്‍ ടൂറിസം ക്ലബ്ബുകള്‍ വരുന്നു. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയുമായി സഹകരിക്കാന്‍ സി.ബി.എസ്.ഇ. ധാരണയായി.

പരമാവധി സി.ബി.എസ്.ഇ. വിദ്യാലയങ്ങളില്‍ പുതിയ അധ്യയനവര്‍ഷം ടൂറിസം ക്ലബ്ബുകള്‍ രൂപവത്കരിക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കാമെന്നത് പ്രയോജനപ്പെടുത്തിയാണ് വിനോദസഞ്ചാരമേഖലയ്ക്ക് പ്രാധാന്യം കിട്ടത്തക്കവിധം പദ്ധതി നടപ്പാക്കുന്നത്.

ഏഴുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ ഉള്‍പ്പെടുന്ന ക്ലബ്ബുകളിലൂടെ വിനോദസഞ്ചാര പ്രോത്സാഹനത്തിനായുള്ള പരിപാടികള്‍ നടത്തും. ആഴ്ചയിലൊരിക്കലെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ട പരിപാടി ക്ലബ്ബ് ഏറ്റെടുത്ത് നടത്തും. അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെട്ട സമിതിയുടെ നിയന്ത്രണത്തില്‍ യാത്രകള്‍ ഏറ്റെടുക്കാനും അനുമതിയുണ്ട്.

ക്ലബ്ബ് എക്‌സിക്യൂട്ടീവിലൂടെ സാമ്പത്തികമാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള പരിശീലനവും ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ കീഴില്‍ ഉല്ലാസയാത്ര, ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഇടൂറിസം, വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് തൂലികാസുഹൃത്ത് സമ്പാദനം, മറ്റുസംസ്ഥാനങ്ങളുടെ ഭാഷ സംസാരിക്കാന്‍ പഠിക്കല്‍ എന്നിവയുമുണ്ടാവും.

ടൂറിസം ക്ലബ്ബുകളുടെ നടത്തിപ്പിനായി സ്‌കൂളുകള്‍ക്കായുള്ള കൈപ്പുസ്തകം ടൂറിസം മന്ത്രാലയം തയ്യാറാക്കി. അധ്യയനവര്‍ഷാരംഭത്തില്‍ത്തന്നെ സ്‌കൂളുകളില്‍ ഇവ സി.ബി.എസ്.ഇ. വിതരണംചെയ്യും.

പ്രധാനലക്ഷ്യങ്ങള്‍

വിനോദസഞ്ചാരത്തോടുള്ള അഭിനിവേശം പഠിതാക്കളില്‍ ജ്വലിപ്പിക്കുക. പ്രകൃതിദത്തവും സാംസ്‌കാരികവുമായ യാത്രാ പൈതൃകത്തെക്കുറിച്ച് ബോധവത്കരിക്കുക. ഉത്തരവാദിത്ത ടൂറിസം രീതികള്‍ പഠിപ്പിക്കുക, പ്രചരിപ്പിക്കുക. സാഹസിക, കായിക വിനോദസഞ്ചാരത്തിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക. ആതിഥ്യമര്യാദ, ടൂറിസം മേഖലകളിലെ വിദഗ്ധരായ പ്രൊഫഷണലുകളും സംരംഭകരുമായി പഠിതാക്കളെ മാറ്റുക. രണ്ടാഴ്ചയിലൊരിക്കലെങ്കിലും സഞ്ചാരവുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫി, പോസ്റ്റര്‍, ചിത്രരചന, സംവാദം എന്നിവ നടത്തുക. സ്‌കൂള്‍ പരിസരത്ത് ടൂറിസം ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ഏറ്റെടുത്ത് പ്രാദേശിക സഞ്ചാരികളെ ആകര്‍ഷിക്കുക.

Content Highlights: cbse schools to form yuva tourism clubs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented