ഇവര്‍ക്ക് മുന്നില്‍ തോറ്റത് കാന്‍സര്‍ മാത്രമല്ല; 11,830 അടി ഉയരമുള്ള പര്‍വതം കൂടിയാണ്


ചരല്‍ക്കല്ലുകളും പാറക്കഷണങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ പാതകളിലൂടെ ലക്ഷ്യത്തിലെത്തിയപ്പോള്‍ എട്ടുപേര്‍ക്കും സ്വപ്നസാക്ഷാത്കാരമായിരുന്നു.

Photo: instagram.com/indiahikes/

ബെംഗളൂരു: അര്‍ബുദത്തെ അതിജീവിച്ച അതേ മനോധൈര്യത്തോടെ ഉയരം കീഴടക്കി വ്യത്യസ്തരാവുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എട്ടുപേര്‍. ഉത്തരാഖണ്ഡ് ഉത്തരകാശി ജില്ലയിലെ ദയാര ബുഗ്യാലില്‍ 11,830 അടി ഉയരമുള്ള പര്‍വതം കയറിയാണ് ഇവര്‍ അര്‍ബുദരോഗികള്‍ക്ക് പ്രചോദനമായത്. അഞ്ചുവനിതകളും മൂന്നുപുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ബുഗ്യാല്‍ പര്‍വതത്തിന്റെ മുകളിലെത്തിയത്.

ബെംഗളൂരു സ്വദേശിനി അര്‍ച്ചന ഹൊസങ്കടി (50), മൈസൂരു സ്വദേശിനി ശ്രുതി (35), ദെഹ്‌റാദൂണ്‍ സ്വദേശി ഡോ. കുനാല്‍ കുമാര്‍ ദാസ് (71), പുണെ സ്വദേശി സുശ്രുത് കാര്‍പെ (32), ഭുവനേശ്വര്‍ സദേശിനി സ്വാഗതിക ആചാര്യ (24), ബിലാസ്പുര്‍ സ്വദേശിനി പ്രിയങ്ക സോളങ്കി (40), കൊല്‍ക്കത്ത സ്വദേശി അമിതാവ് ദത്ത് (62), മുംബൈ സ്വദേശിനി ശര്‍മിള സുഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ജൂണില്‍ ലോക അര്‍ബുദ അതിജീവന ദിനത്തോടനുബന്ധിച്ച് ഇന്ത്യാ ഹൈക്ക്‌സ് എന്ന സംഘടനയുടെ സഹകരണത്തോടെ അപ്പോളോ കാന്‍സര്‍ സെന്റര്‍ ആണ് അഞ്ചുദിവസത്തെ െട്രക്കിങ് സംഘടിപ്പിച്ചത്. ദെഹ്‌റാദൂണില്‍നിന്നാണ്‌ െട്രക്കിങ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ദുര്‍ഘടപാതകളിലൂടെ സാഹസികമായിട്ടായിരുന്നു യാത്ര.

ചരല്‍ക്കല്ലുകളും പാറക്കഷണങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ പാതകളിലൂടെ ലക്ഷ്യത്തിലെത്തിയപ്പോള്‍ എട്ടുപേര്‍ക്കും സ്വപ്നസാക്ഷാത്കാരമായിരുന്നു. ഡോ. റാണി ഭട്ട്, ഡോ. സഞ്ജയ് മിശ്ര എന്നീ ഡോക്ടര്‍മാരും മലയാളി നഴ്‌സ് ഷെറിന്‍ നിര്‍മല മേരിയും ഉള്‍പ്പെട്ട മെഡിക്കല്‍സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അര്‍ബുദം വന്നതിനുശേഷം പലരുടെയും ആത്മവിശ്വാസം കുറയുന്നുണ്ടെന്നും എന്നാല്‍ രോഗം ഭേദമായ ശേഷവും ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയണമെന്നും ബെംഗളൂരുവില്‍ ബാങ്ക് ഉദ്യോഗസ്ഥയായ അര്‍ച്ചന ഹൊസങ്കടി പറഞ്ഞു.

അര്‍ബുദത്തെ അതിജീവിച്ചവരുടെ ആഘോഷമാണിതെന്നും ഒരുപാട് പേര്‍ക്ക് പ്രചോദനമാണെന്നും അര്‍ബുദരോഗ വിദഗ്ധര്‍ പറഞ്ഞു.

Content Highlights: cancer survivors conquering mountains travel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented