പ്രതീകാത്മക ചിത്രം | Photo-AP
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ സെപ്റ്റംബര്‍ 27 നു പുനരാരംഭിക്കും. ചില പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസ്യതമായിട്ടായിരിക്കുമിത്. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും കാനഡയിലേക്ക് പോകുന്ന മൂന്ന് വിമാനങ്ങളിലെ എല്ലാ യാത്രക്കാരെയും കോവിഡ് ടെസ്റ്റിന് വിധേയമാകും.
നടത്തുന്ന ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുതലാണെങ്കില്‍ സെപ്റ്റംബര്‍ 27 നു വിലക്ക് മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കും. രാജ്യത്തെ ഡെല്‍റ്റ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിമാനങ്ങള്‍ക്ക് കാനഡ വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ യാത്രക്കാര്‍ കാനഡയുടെ അംഗീകാരമുള്ള ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീനിസ്ട്രിംഗ്സ് ലാബിലെ മോളികുലാര്‍ ടെസ്റ്റിന് വിധേയമാകണം. ഈ പരിശോധനയില്‍ നെഗറ്റീവ് ആയവരെ മാത്രമായിരിക്കും വിമാനത്തിലേക്ക് പ്രവേശിപ്പിക്കുക. ഇന്ത്യയില്‍ നിന്നുള്ള മറ്റ് ലാബുകളുടെ പരിശോധന ഫലമൊന്നും കാനഡയില്‍ അംഗീക്യതമല്ല.
Content Highlights; canada to restart direct flight services from india by 27th of september
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..