ഒന്റാരിയോ: ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ യാത്രാവിലക്ക് കാനഡ നീട്ടി. ജൂണ്‍ 21 വരെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കാനഡയിലേക്ക് പറക്കാനാകില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് കണ്ടെത്താത്തതിന്റെ സാഹചര്യത്തിലാണ് കാനഡ പുതിയ തീരുമാനം കൈക്കൊണ്ടത്.

പാകിസ്താനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള യാത്രികര്‍ക്കും കാനഡ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 22 മുതലാണ് കാനഡ ഇന്ത്യന്‍ യാത്രികര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചത്. ഒരു മാസത്തേക്കായിരുന്നു അന്ന് വിലക്കേര്‍പ്പെടുത്തിയത്.. എന്നാല്‍ കോവിഡ് രോഗം ശമിക്കാത്ത സാഹചര്യത്തില്‍ വിലക്ക് നീട്ടാന്‍ കാനഡ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

നേരിട്ടുള്ള യാത്രയ്ക്ക് മാത്രമേ വിലക്കുള്ളൂ. മറ്റൊരു രാജ്യം വഴി കാനഡയിലേക്ക് യാത്രികര്‍ക്ക് പറക്കാം. പക്ഷേ അതിന് വലിയൊരു തുക മുടക്കേണ്ടി വരും. മാത്രമല്ല മറ്റൊരു രാജ്യത്ത് ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. 

Content Highlights: Canada extends flight ban from India